#jasminemmoosa | രാത്രി ആരോ ജനലിലൂടെ തുറച്ച് നോക്കുന്നു! രാവിലെ പോയി നോക്കിയപ്പോള്‍ കണ്ട ട്വിസ്റ്റ് -ജാസ്മിന്‍ എം മൂസ

#jasminemmoosa | രാത്രി ആരോ ജനലിലൂടെ തുറച്ച് നോക്കുന്നു! രാവിലെ പോയി നോക്കിയപ്പോള്‍ കണ്ട ട്വിസ്റ്റ് -ജാസ്മിന്‍ എം മൂസ
Feb 11, 2024 09:55 PM | By Athira V

വീണ്ടുമൊരു ബിഗ് ബോസ് കാലം എത്തുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ പ്രൊമോ വന്നത് മുതല്‍ക്കെ ആരാധകര്‍ ഷോയ്ക്കായി കാത്തിരിക്കുകയാണ്. ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരിക എന്നറിയാനുളള ആകാംഷയിലാണ് പ്രേക്ഷകര്‍. മുന്‍ വര്‍ഷങ്ങളിലേത് പോലെ നാടകീയവും സംഭവബഹുലവുമായൊരു സീസണ്‍ തന്നെയായിരിക്കും പുതിയതും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ബിഗ് ബോസ് മലയാളത്തിലെ നാടകീയതയെക്കുറിച്ചും മാസ് രംഗങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ ആദ്യം കടന്നു വരുന്ന പേരുകളിലൊന്നാണ് ജാസ്മിന്‍ എം മൂസയുടേത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകളില്‍ ഏറ്റവും നാടകീയമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സീസണായിരുന്നു നാലാം സീസണ്‍. 

നാലാം സീസണില്‍ ഏറ്റവും കൂടുതല്‍ ഓളം തീര്‍ത്ത മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജാസ്മിന്‍. ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ തന്റെ ജീവിതം കൊണ്ട് താനൊരു പുലിയാണെന്ന് ജാസ്മിന്‍ കാണിച്ചു തന്നിട്ടുണ്ട്. ബിഗ് ബോസിലൂടെയാണ് ജനങ്ങള്‍ ജാസ്മിനെ അടുത്തറിയുന്നത്. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും യാതൊരു മറയും മടിയുമില്ലാതെ തുറന്ന് പറയുന്ന ധീരയായിരുന്നു ജാസ്മിന്‍. 

ജാസ്മിന്റെ ബിഗ് ബോസില്‍ നിന്നുമുള്ള ഇറങ്ങിപ്പോക്ക് ഇന്നും ആരാധകരുടെ മനസിലുണ്ട്. ബിഗ് ബോസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെ ജാസ്മിനുണ്ട്. നിലപാടുകള്‍ക്കൊപ്പം തന്നെ ജാസമിന്റെ രസകരമായ തമാശകള്‍ നിറഞ്ഞ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ജാസ്മിന്‍ പങ്കുവച്ച പുതിയ സ്റ്റോറിയും ചര്‍ച്ചയാവുകയാണ്. നിലവില്‍ ദുബായിലാണ് ജാസ്മിനുള്ളത്. തന്റെ സുഹൃത്തും ബിഗ് ബോസ് താരവുമായ നിമിഷയ്‌ക്കൊപ്പമാണ് ജാസ്മിന്‍ ദുബായില്‍ കഴിയുന്നത്. 

കഴിഞ്ഞ ദിവസം രാത്രി ജനലിലൂടെ തന്നെ ഒരാള്‍ തുറിച്ചു നോക്കുന്നത് കണ്ടുവെന്നാണ് ജാസ്മിന്‍ സ്‌റ്റോറിയില്‍ പറയുന്നത്. പക്ഷെ ഒരു ട്വിസ്റ്റുണ്ട്. ജാസ്മിന്റെ വാക്കുകളിലേക്ക്. ''നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നത് പോലെ ഞാന്‍ ആദ്യമായാണ് ദുബായില്‍. ഇവിടെ വന്ന ശേഷം എനിക്ക് ഒന്നും അറിയില്ല.

അക്ഷാര്‍ത്ഥത്തില്‍ തന്നെ എനിക്ക് ഇവിടെ ഒന്നും അറിയില്ല. ഈ സമയത്ത് എന്റെ ആത്മസുഹൃത്ത് ബാംഗ്ലൂരിലേക്ക് പോയിരിക്കുകയാണ്. ഞാനാണെങ്കില്‍ ഇവിടെ അവളുടെ അപ്പാര്‍ട്ട്‌മെന്റില്‍ അവളുടെ രണ്ട് പൂച്ചകളേയും നോക്കിയിരിക്കുകയാണ്. രണ്ടില്‍ ഒരാള്‍ വികൃതിയാണ്. മറ്റേയാള്‍ കുഴപ്പക്കാരനല്ല'' ജാസ്മിന്‍ പറയുന്നു.

''സംഭവിച്ചത് എന്തെന്നാല്‍. ഇന്നലെ രാത്രി ഞാന്‍ ജനല്‍ അടക്കാന്‍ നോക്കുമ്പോള്‍ ഒരു വൃത്തികെട്ടവന്‍ എന്നെ തുറിച്ച് നോക്കുന്നതായി കണ്ടു. ഞാന്‍ പേടിച്ചു. നോണ്‍സ്‌റ്റോപ്പായിട്ട് നോക്കിയിരിക്കുകയാണ്. രാത്രി മുഴുവന്‍ ഞാന്‍ ആകെ ആശങ്കയിലായിരുന്നു. എന്നാല്‍ ആരോടും പറഞ്ഞില്ല. സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി.

ദൂരെ നിന്ന് നോക്കിയാല്‍ അതൊരു മുഖം തന്നെയായിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് കണ്ടത്, അതൊരു ജട്ടിയായിരുന്നു. ചിന്തിച്ചു നോക്കൂ, ഞാന്‍ എന്റെ മുറിയിലാണ്. ഇത് കാണുന്നു. മൈ ഗോഡ്! '' എന്നാണ് ജാസ്മിന്‍ പറയുന്നത്. 

ബിഗ് ബോസില്‍ നിന്നും സ്വയം ഇറങ്ങിപ്പോയ താരമാണ് ജാസമിന്‍. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട റോബിനെ തിരികെ കൊണ്ടു വരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ജാസ്മിന്റെ ഇറങ്ങിപ്പോക്ക്. മുമ്പൊരിക്കലും അത്തരത്തില്‍ ഒരാള്‍ ഷോയില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ പോക്ക് ആരാധകര്‍ ഒരിക്കലും മറക്കില്ല. 

#bigg #boss #fame #jasminemmoosa #shares #incident #happened #last #night

Next TV

Related Stories
#arattannan | 'ബാല കേരളം വിട്ട് പോവുകയാണ്... എന്നെ വിളിച്ചിരുന്നു, എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല' -ആറാട്ടണ്ണൻ

Oct 6, 2024 02:45 PM

#arattannan | 'ബാല കേരളം വിട്ട് പോവുകയാണ്... എന്നെ വിളിച്ചിരുന്നു, എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല' -ആറാട്ടണ്ണൻ

നായികനായും വില്ലനായും സഹനടനായുമെല്ലാം ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന ബാല ​ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തതോടെയാണ് കൊച്ചിയിൽ...

Read More >>
#biggboss | പകരം ആര്? ബി​ഗ് ബോസ് പുതിയ സീസണിൽ മോഹൻലാലില്ല...! പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് പിന്നിൽ

Oct 6, 2024 01:43 PM

#biggboss | പകരം ആര്? ബി​ഗ് ബോസ് പുതിയ സീസണിൽ മോഹൻലാലില്ല...! പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് പിന്നിൽ

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് മലയാളം ബി​ഗ് ബോസ് ആറാം സീസണിന്റെ ഫിനാലെ...

Read More >>
#ishaanikrishna | നിങ്ങള്‍ തമ്മില്‍ ലവ് ആണോന്ന് ചോദിക്കുന്നില്ല, അങ്ങനെ ആണെന്ന് അറിയാം; താരകുടുംബത്തിലെ അടുത്ത വിവാഹം ഇവരുടേത്

Oct 6, 2024 10:58 AM

#ishaanikrishna | നിങ്ങള്‍ തമ്മില്‍ ലവ് ആണോന്ന് ചോദിക്കുന്നില്ല, അങ്ങനെ ആണെന്ന് അറിയാം; താരകുടുംബത്തിലെ അടുത്ത വിവാഹം ഇവരുടേത്

മൂത്ത മകളും നടിയുമായ അഹാന കൃഷ്ണയെ ഓവര്‍ടേക്ക് ചെയ്താണ് ദിയ കുടുംബ ജീവിതത്തിലേക്ക് പോയത്.നാല് സഹോദരിമാരില്‍ ഒരാള്‍...

Read More >>
#Amruthasuresh | നെഞ്ചില്‍ ബാന്‍ഡ് എയിഡ്, ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമൃത

Oct 5, 2024 04:23 PM

#Amruthasuresh | നെഞ്ചില്‍ ബാന്‍ഡ് എയിഡ്, ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമൃത

തലങ്ങും വിലങ്ങും വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍...

Read More >>
#anumol | കള്ള് കുടിച്ച് ബോധം പോയി, വേഷം കെട്ടല്‍ കാണിച്ച്  ഉള്ള സ്ഥാനം കളയരുതെന്ന് ആരാധകർ

Oct 5, 2024 02:03 PM

#anumol | കള്ള് കുടിച്ച് ബോധം പോയി, വേഷം കെട്ടല്‍ കാണിച്ച് ഉള്ള സ്ഥാനം കളയരുതെന്ന് ആരാധകർ

സീരിയലിലൂടെ സുഹൃത്തുക്കളായ നടിമാര്‍ ഒരു ഷാപ്പില്‍ ഭക്ഷണം കഴിക്കാന്‍ പോയ വീഡിയോയുമായി എത്തിയിരുന്നു....

Read More >>
#RanjinaThomas | ഞങ്ങള്‍ പിരിഞ്ഞു, തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയത്;രഞ്ജിന തോമസ്

Oct 5, 2024 09:41 AM

#RanjinaThomas | ഞങ്ങള്‍ പിരിഞ്ഞു, തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയത്;രഞ്ജിന തോമസ്

സ്വന്തമായി ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുകയും ചെയ്യുന്ന രഞ്ജിനി ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലെ...

Read More >>
Top Stories