logo

എന്റെ സിനിമയില്‍ നായികയായി വിളിച്ചതാണ്, പക്ഷെ വന്നില്ല; ലിജോ മോളെക്കുറിച്ച് ധര്‍മജന്‍

Published at Jul 28, 2021 01:10 PM എന്റെ സിനിമയില്‍ നായികയായി വിളിച്ചതാണ്, പക്ഷെ വന്നില്ല; ലിജോ മോളെക്കുറിച്ച് ധര്‍മജന്‍

മലയാളികള്‍ക്ക് സുപരിചതനായ നടനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ല മലയാളികള്‍ക്ക് ധര്‍മനജനെ മനസിലാക്കാന്‍.


വര്‍ഷങ്ങളായി ധര്‍മജന്‍ സിനിമയിലൂടേയും സ്റ്റേജ് ഷോകളിലൂടേയും ഹാസ്യപരിപാടികളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ്.

സ്റ്റേജ് ഷോകളിലൂടെ വളര്‍ന്നു വന്ന ധര്‍മജന്‍ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്. 

അങ്ങനെ ധര്‍മജന്‍ കൈയ്യടി നേടിയ ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് നാദിര്‍ഷയായിരുന്നു.


ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. കോമഡി തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. വിഷ്ണുവും ധര്‍മജനുമുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ വലിയ പൊട്ടിച്ചിരികള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഇപ്പോഴിതാ കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ അഭിനയിച്ച ലിജോ മോളെക്കുറിച്ചുള്ള ധര്‍മജന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ഒരു അഭിമുഖത്തില്‍ ധര്‍മജന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അതേസമയം സംവിധായകന്‍ നാദിര്‍ഷയെക്കുറിച്ചും നടി പ്രയാഗ മാര്‍ട്ടിനെക്കുറിച്ചുമെല്ലാം ധര്‍മജന്‍ മനസ് തുറക്കുന്നുണ്ട്.


തന്റെ മുഖ സൗന്ദര്യം സംരക്ഷിച്ചു നിര്‍ത്താന്‍ എന്തും ചെയ്യുന്നയാളാണ് പ്രയാഗ എന്നാണ് ധര്‍മജന്‍ പറയുന്നത്.

കട്ടപ്പനയിലെ ഋതിക് റോഷന്‍' എന്ന ചിത്രമാണ് എനിക്ക് വലിയ വഴിത്തിരിവ് നല്‍കിയത്. നാദിര്‍ഷക്കയാണ് അതിനുള്ള അവസരം നല്‍കിയത്.

എന്നെ തമിഴിലും കൊണ്ടുപോയി അഭിനയിപ്പിച്ചുവെന്നും ധര്‍മജന്‍ പറയുന്നു. അവിടുത്തെ ഏറ്റവും വലിയ രസകരമായ കാര്യം എനിക്ക് നാദിര്‍ഷക്കയ്ക്കും മാത്രമേ അവിടെ തമിഴ് അറിയാതെ ഉണ്ടായിരുന്നുള്ളൂവെന്നാണെന്നും താരം പറയുന്നു.


പിന്നെ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതില്‍ അഭിനയിച്ച രണ്ടു നായികമാരെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. പിന്നാലെ രണ്ട് പേരെയും കുറിച്ച് അദ്ദേഹം മനസ് തുറക്കുകയായിരുന്നു.

പ്രയാഗ മാര്‍ട്ടിന്‍ എന്ത് വില കൊടുത്തും തന്റെ മുഖ സൗന്ദര്യം സംരക്ഷിച്ചു നിര്‍ത്തുന്ന ആളാണെന്നാണ് ധര്‍മജന്‍ പറയുന്നത്.അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കും.

ലിജോ മോള്‍ സ്വാഭാവികമായി അഭിനയിക്കുന്ന നല്ല ഒരു നടിയാണ്. പക്ഷേ ആ സമയത്ത് ആ കുട്ടി സിനിമയില്‍ അത്ര സജീവമല്ലാതെ മാറി നിന്നു. കാരണം എന്താണെന്ന് അറിയില്ലെന്നാണ് താരം പറയുന്നത്.

'നിത്യഹരിത നായകന്‍' എന്ന എന്റെ സിനിമയിലേക്ക് ഞാന്‍ നായികയാകാന്‍ വിളിച്ചതാണ് പക്ഷേ വന്നില്ല. അഭിനയിക്കാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്.

അതുകൊണ്ട് കൂടുതല്‍ ചോദിക്കാന്‍ പോയില്ല. ആരെയും നിര്‍ബന്ധിച്ചു അഭിനയിപ്പിക്കാന്‍ കഴിയില്ലല്ലോ'. ധര്‍മജന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെയാണ് ധര്‍മജന്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാളത്തിലെ സജീവ സാന്നിധ്യവും ഹിറ്റുകളിലെ അവിഭാജ്യ ഘടകവുമായി വളരുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്കും എത്തി. എന്നാല്‍ ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിച്ച ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് വിജയം കൈവരിക്കാന്‍ സാധിച്ചില്ല .

Called the heroine in my movie, but did not come; Dharmajan about Lijo Mole

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories