മലയാള സിനിമാലോകത്ത് മമ്മൂട്ടിയെ അടുത്തറിയുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ പേഴ്സണല്‍ കോസ്റ്റ്യും ഡിസെെനറായ അഭിജിത്തിനേയും അറിയാം. കഴിഞ്ഞ ദിവസം അഭിജിത്തിന്റെ വിവാഹം ആയിരുന്നു .
കോവിഡ് ആയതിനാല്‍ തന്നെ അഭിജിത്തിന്റെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസകളും അനുഗ്രഹവും നേര്‍ന്ന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ വച്ച് അഭിജിത്തിന്റെ വിവാഹം നടന്നത്.
ഇതിനാലാണ് മമ്മൂട്ടിയും സുല്‍ഫത്തും വീഡിയോ കോളിലൂടെ ആശംസകളുമായെത്തിയത്.വരനേയും വധുവിനേയും അനുഗ്രഹിക്കുകയും വീട്ടുകാരോട് കുശലം പറയുകയും ചെയ്തു മമ്മൂട്ടി. ബുധനാഴ്ചയായിരുന്നു വിവാഹം.
സ്വാതിയാണ് അഭിജിത്തിന്റെ വധു. വിവാഹത്തിന് വേണ്ട എല്ലാ സഹായവും ചെയ്തത് മമ്മൂട്ടിയും സുല്‍ഫത്തുമാണെന്ന് അഭിജിത്ത് പറയുന്നത്. വരാന്‍ പരമാവധി ശ്രമിക്കാമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും അഭിജിത്ത് പറയുന്നു.
താലികെട്ട് കഴിഞ്ഞ ഉടനെ തന്നെ മമ്മുക്ക വീഡിയോകളില്‍ ഞങ്ങളെ ആശിര്‍വദിച്ചു. അതില്‍ പരം എന്ത് സന്തോഷമാണ് വേണ്ടെന്നും അഭിജിത്ത് ചോദിക്കുന്നു. ഗ്രേറ്റ് ഫാദര്‍ മുതല്‍ അഭിജിത്ത് മമ്മൂട്ടിയുടെ പേഴ്സണല്‍ കോസ്റ്റ്യൂമറാണ്.
Everyone who knows Mammootty well in the Malayalam film world knows his personal costume and designer Abhijit. Yesterday was Abhijit's wedding