വീണാ നായരുടെ പുതിയ ഫോട്ടോഷൂട്ട്‌ വൈറല്‍ ചിത്രങ്ങള്‍ കാണാം

വീണാ നായരുടെ പുതിയ ഫോട്ടോഷൂട്ട്‌ വൈറല്‍ ചിത്രങ്ങള്‍ കാണാം
Oct 4, 2021 09:49 PM | By Truevision Admin

ടെലിവിഷന്‍ പ്രേഷകരുടെ  പ്രിയങ്കരിയായ താരമാണ് വീണാ നായര്‍. വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് താരം  അരങ്ങേറ്റം  കുറിച്ചത് . അടുത്തിടെ ബിഗ് ബോസ് രണ്ടാം സീസണില്‍ വീണ മത്സരിച്ചിരുന്നു .

ബിഗ് ബോസില്‍ അമ്പതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന താരം മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് പുറത്തായത്.ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായ താരം തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം എത്താറുണ്ട്.

ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പമുളള ഒത്തുകൂടല്‍ ചിത്രങ്ങളും അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ നടി പോസ്റ്റ് ചെയ്തിരുന്നു. വീണ നാട്ടിലെത്തിയതിന് പിന്നാലെയാണ് ബിഗ് ബോസ് താരങ്ങളെല്ലാം ഒന്നിക്കുന്ന വെബ് സീരീസിന്റെ ചിത്രീകരണം ആരംഭിച്ചത്.

തുടര്‍ന്ന് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.


അതേസമയം വീണാ നായരുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു. മൂന്ന് ചിത്രങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നടി പങ്കുവെച്ചത്. വേറിട്ട ക്യാപ്ഷനുകളിലാണ് ഈ ചിത്രങ്ങളെല്ലാം വന്നിരിക്കുന്നത്.

വീണയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.മിക്കവരും നന്നായിട്ടുണ്ടെന്ന കമന്റുകളുമായിട്ടാണ് എത്തുന്നത്. ലോക്ഡൗണിന് പിന്നാലെ തട്ടീം മുട്ടീം പരമ്പരയിലും നടി വീണ്ടും ജോയിന്‍ ചെയ്തിരുന്നു.

ജനപ്രിയ പരമ്പരയില്‍ കോകില എന്ന കഥാപാത്രമായിട്ടാണ് വീണാ നായരുടെ തിരിച്ചുവരവ്. അടുത്തിടെ തട്ടീം മുട്ടീം സഹതാരം മഞ്ജു പിളളയെ വീണ്ടും കാണാനായതിന്റെ സന്തോഷവും വീണ പങ്കുവെച്ചു. തട്ടീം മുട്ടീം പരമ്പരയില്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കൂട്ടുകെട്ടായിരുന്നു മോഹനവല്ലിയും കോകിലയും.


അതേസമയം ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായ രാജിനി ചാണ്ടിയുടെ വീട്ടിലാണ് വെബ് സീരിസ് ചിത്രീകരണം നടന്നത്. വീണയ്‌ക്കൊപ്പം ആര്യ, ഫുക്രു, പ്രദീപ് ചന്ദ്രന്‍, അലക്‌സാന്‍ഡ്ര, രാജിനി ചാണ്ടി, ആര്‍ജെ രഘു തുടങ്ങിയവരും സീരിസില്‍ അഭിനയിക്കുന്നുണ്ട്.

അടുത്തിടെ ലൊക്കേഷനില്‍ നിന്നുളള ഒരു വീഡിയോ അലക്‌സാന്‍ഡ്രയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.ബിഗ് ബോസ് തന്റെ കരിയറിലെ മറ്റൊരു ടേണിങ് പോയിന്റായിരുന്നു എന്ന് വീണ പറഞ്ഞിരുന്നു.

കൂടാതെ ബിഗ് ബോസില്‍ നിന്ന് ഇനിയും വിളിച്ചാല്‍ ഉറപ്പായിട്ടും പോകുമെന്നും നടി പറഞ്ഞു. എന്ത് തെറി വിളി വിളിച്ചാലും എങ്ങനെയൊക്കെയായാലും, നമ്മളെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന എന്തോ ഒരു സംഭവം അതിലുണ്ട്.

അവിടെ ഷോയില്‍ ചെന്നാലെ അത് മനസിലാക്കാന്‍ പറ്റത്തൂളളു. എന്നെ സംബന്ധിച്ച് ബിഗ് ബോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്, വീണാ നായര്‍ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ. ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം അജ്മാനിലായിരുന്നു താരം ചെലവഴിച്ചത്.

Veena Nair made her Malayalam film debut with the movie Veelimoonga. Recently, Bigg Boss competed in the second season

Next TV

Related Stories
അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

Oct 29, 2025 04:23 PM

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ...

Read More >>
അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

Oct 29, 2025 02:11 PM

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ സംഘം

അദില നൂറ വിഷം തന്നെ ആണ്, നിവിൻ വെള്ളം കോരി ഒഴിച്ചപ്പോൾ എന്ത് കൊണ്ട് അവർ ചോദിച്ചില്ല; തനിസ്വഭാവം മനസിലായി, അടിച്ച് പിരിഞ്ഞ് മൂവർ...

Read More >>
'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

Oct 29, 2025 11:55 AM

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ അതൊന്നുമില്ല'

'നായേ കഴിച്ചോവെന്ന് പറഞ്ഞ് കൊടുത്താൽ എങ്ങനെയുണ്ടാകും? അടികിട്ടില്ലേ? അനുമോളുടെ കാര്യത്തിൽ...

Read More >>
പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

Oct 28, 2025 04:33 PM

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച്...

Read More >>
ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

Oct 28, 2025 03:45 PM

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക്...

Read More >>
Top Stories










https://moviemax.in/- //Truevisionall