സാങ്കേതിക തടസ്സങ്ങൾ നീങ്ങി; 'ഉദയനാണ് താരം' 4K റീ-റിലീസ് ഈ മാസം 20-ന്

സാങ്കേതിക തടസ്സങ്ങൾ നീങ്ങി; 'ഉദയനാണ് താരം' 4K റീ-റിലീസ് ഈ മാസം 20-ന്
Feb 18, 2026 10:32 PM | By Roshni Kunhikrishnan

( https://moviemax.in/)മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളിൽ ഒന്നായ 'ഉദയനാണ് താരം' 21 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. ആധുനികമായ 4K ദൃശ്യമികവോടെ ചിത്രം ഈ മാസം 20-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

നേരത്തെ ഈ മാസം ആറിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ തീയതി മാറ്റിവെക്കുകയായിരുന്നു. പുതിയ റിലീസ് തീയതി വ്യക്തമാക്കുന്ന പോസ്റ്ററുകൾ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.

റോഷൻ ആൻഡ്രൂസിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചിരിക്കുന്നത്. കാൾട്ടൺ ഫിലിംസ് തന്നെയാണ് വിതരണവും ഏറ്റെടുത്തിരിക്കുന്നത്.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ഈ ചിത്രം, മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ തകർപ്പൻ പ്രകടനത്തിലൂടെ പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒന്നാണ്.

ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ അക്കാലത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് വിനീത് ശ്രീനിവാസൻ ആലപിച്ച 'കരളേ കരളിന്റെ കരളേ' എന്ന ഗാനം ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ടവയിലൊന്നാണ്.

എസ്. കുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് ദീപക് ദേവാണ് സംഗീതം നൽകിയത്. കൈതപ്രത്തിന്റെ വരികൾക്ക് ഔസേപ്പച്ചൻ പശ്ചാത്തല സംഗീതം ഒരുക്കി. ഹൈ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ 4K റീ-മാസ്റ്ററിംഗ് പൂർത്തിയാക്കിയത്.

രഞ്ജൻ എബ്രഹാം എഡിറ്റിംഗും കരീം അബ്ദുള്ള എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ച ചിത്രത്തിന്റെ അണിയറയിൽ പ്രമുഖരുടെ വലിയൊരു നിരതന്നെയുണ്ട്. രാജീവൻ (കല), ആന്റോ ജോസഫ് (പ്രൊഡക്ഷൻ കൺട്രോളർ), പാണ്ഡ്യൻ (മേക്കപ്പ്), സായി (കോസ്റ്റ്യൂംസ്) എന്നിവരാണ് മറ്റ് പ്രധാന പ്രവർത്തകർ.

പ്രസാദ് ലാബിലെ രാജപാണ്ഡ്യനും ഹൈ സ്റ്റുഡിയോസിലെ ഷാൻ ആഷിഫും ചേർന്നാണ് കളറിംഗ് നിർവഹിച്ചിരിക്കുന്നത്. രാജാകൃഷ്ണൻ ശബ്ദമിശ്രണം കൈകാര്യം ചെയ്ത ചിത്രത്തിന്റെ പി.ആർ.ഒ പി. ശിവപ്രസാദാണ്. രണ്ട് പതിറ്റാണ്ടിന് ശേഷം എത്തുന്ന ഉദയഭാനുവിനെയും പച്ചാളം ഭാസിയെയും വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.

Content Highlight: 'Udayanan Thara' 4K re-release on the 20th of this month

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News