മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളാണ് ജീവയും അപര്‍ണയും . മിസ്റ്റർ ആൻഡ് മിസ്സിസ് അവതാരകരായ ജീവ ജോസഫും ഭാര്യ അപർണയും മലയാള ടെലിവിഷൻ രംഗത്തെ ഏറ്റവും മികച്ച ദമ്പതിമാരിൽ ഒരുവരാണ് എന്നതിൽ സംശയമില്ല.
അവരുടെ ആകർഷകമായ സ്‌ക്രീൻ പ്രസൻസ് മുതൽ സോഷ്യൽ മീഡിയ അപ്‌ഡേറ്റുകൾ വരെ, അവരുടെ കപ്പിൾ ഗോൾസിന് പലപ്പോഴും ഗുണം ചെയ്യുന്നുണ്ട്.
ജനപ്രിയ ഷോയായ സരിഗമപ കേരളം& അവതാരകനായി പ്രവേശിച്ച ശേഷം ജീവ ജോസഫ് പ്രേക്ഷകർക്ക് ഇടയിൽ ഒരുപാട് ആരാധകരുള്ള അവതാരകനായി മാറി.
ഭാര്യ അപർണയ്ക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്. അപർണ മോഡലിംഗ് രംഗത്തും അതുപോലെ ഫ്ലൈറ്റിൽ കാബിൻ ക്രൂമെമ്പർ ആയിട്ടും ജോലി ചെയ്തിട്ടുള്ള ഒരാളാണ്.
മോഡലിംഗ് രംഗത്ത് നിന്ന് വന്നതുകൊണ്ട് തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പോസ്റ്റ് ചെയ്യാറുള്ള ഒരാളാണ്. മോശം കമന്റുകൾ ലഭിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ അപർണ മടി കാണിക്കാറില്ല.
അടുത്തിടെ അത്തരത്തിൽ ഒരു സംഭവം അപർണയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഉണ്ടായിരുന്നു.
ഒരിക്കൽ ഒരു ഫോട്ടോയോടൊപ്പം അപർണ, ഇത് എന്റെ ഇൻസ്റ്റാഗ്രാം.. നിങ്ങളുടേതല്ല, മനസ്സിലായല്ലോ.. എന്ന അടികുറിപ്പോടെ പോസ്റ്റ് ചെയ്തിരുന്നു. അല്പം ഗ്ലാമറസ് ആയതുകൊണ്ട് തന്നെ ഓൺലൈൻ ആങ്ങളമാരിൽ നിന്ന് അകലം പാലിക്കാൻ വേണ്ടി തന്നെയാണ് അപർണ ക്യാപ്ഷനോടൊപ്പം ആ കാര്യം എടുത്ത് എഴുതിയത്.
അപർണയുടെ ഫോട്ടോസിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. അപർണയും ജീവയും ഒരുമിച്ചുളള കപ്പിൾ ഫോട്ടോസ് എപ്പോഴും മറ്റുള്ള കപ്പിൾ ഫോട്ടോസിൽ നിന്ന് വേറിട്ട നിൽക്കാറുണ്ട്.
അഞ്ചാമത്തെ വിവാഹ വാർഷികം അപർണയും ജീവയും ആഘോഷിച്ചത് ഒരു റൊമാന്റിക് ഫോട്ടോഷൂട്ട് നടത്തിയാണ്, അത് അപ്പോൾ തന്നെ വൈറലായിരുന്നു.
Mr. and Mrs. presenter Jeeva Joseph and his wife Aparna are without a doubt one of the best couples in Malayalam television