#viral | ഗര്‍ഭപാത്രത്തിന് പുറത്ത് വളര്‍ന്ന് കുഞ്ഞ്; അമ്മ അറിഞ്ഞത് ആറാം മാസത്തില്‍...പിന്നെ സംഭവിച്ചത്!

#viral | ഗര്‍ഭപാത്രത്തിന് പുറത്ത് വളര്‍ന്ന് കുഞ്ഞ്; അമ്മ അറിഞ്ഞത് ആറാം മാസത്തില്‍...പിന്നെ സംഭവിച്ചത്!
Dec 21, 2023 10:53 PM | By Athira V

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ക്ക് ആശങ്കകളും ആശയക്കുഴപ്പങ്ങളും കാണും. എന്നാല്‍ സാധാരണനിലയില്‍ ഇങ്ങനെയുള്ള ആശങ്കകള്‍ക്കൊന്നും തന്നെ പ്രസക്തിയില്ല. കാരണം ഇന്ന്, ഗര്‍ഭധാരണം നടന്നാല്‍ തന്നെ അത് എളുപ്പത്തില്‍ അറിയാനും തുടര്‍പരിശോധനകള്‍ നടത്താനും വൈദ്യസഹായം തേടാനുമെല്ലാം മുൻകാലങ്ങളെ അപേക്ഷിച്ച് അവസരങ്ങള്‍ കൂടിവരികയാണ്. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ഭയാശങ്കകളേതും ആവശ്യമില്ല.

എന്നാല്‍ ചില കേസുകളില്‍ നമുക്ക് അവിശ്വസനീയമെന്നോ അത്ഭുതമെന്നോ തോന്നുന്ന തരത്തിലുള്ള സംഭവങ്ങളും ഉണ്ടാകാറില്ലേ? അത്തരമൊരു സംഭവത്തെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. മഡഗാസ്കറില്‍ ആണീ സംഭവം നടന്നത്. അപൂര്‍വകേസുകള്‍ പഠനവിധേയമാക്കുന്നതിന്‍റെ ഭാഗമായി ചര്‍ച്ച വന്നപ്പോഴാണ് ഇത് വാര്‍ത്തകളിലും ഇടം നേടിയത്.

മുപ്പത്തിയേഴുകാരിയായ യുവതി, വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി. എന്താണ് വയറുവേദനയുടെ കാരണം എന്നറിയാൻ വിശദപരിശോധന നടത്തിയ ഡോക്ടര്‍മാരെ ഞെട്ടിക്കുന്നതായിരുന്നു ഫലം. യുവതി ഗര്‍ഭിണിയാണെന്നത് മാത്രമല്ല, ഗര്‍ഭധാരണം നടന്നിരിക്കുന്നത്, അല്ലെങ്കില്‍ കുഞ്ഞ് ഇരിക്കുന്നത് ഗര്‍ഭപാത്രത്തിന് പുറത്തായാണ്.

ഇങ്ങനെ ഗര്‍ഭപാത്രത്തിന് പുറത്തായി ഗര്‍ഭധാരണം നടക്കുന്ന കേസുകളും ഉണ്ടാകാറുണ്ട്. ഇത് അധികവും ഫാലോപ്പിയൻ ട്യൂബ്സ് എന്ന് പറയുന്ന ഭാഗത്താണുണ്ടാവുക. ഗര്‍ഭപാത്രത്തിന് പുറത്തുതന്നെ. പക്ഷേ ഇത്തരം കേസുകളില്‍ കുഞ്ഞും അമ്മയും ഒരുപോലെ ജീവന് ഭീഷണി നേരിടും. ഡോക്ടര്‍മാര്‍ പോലും 'ഗ്യാരണ്ടി' നല്‍കാൻ മടിക്കും.

പക്ഷേ ഈ യുവതിയുടെ കേസില്‍ അതിശയകരമായി അടിവയറ്റില്‍ സുരക്ഷിതമായി കുഞ്ഞ് ഒരു ആവരണത്തിനുള്ളില്‍ വളരുകയായിരുന്നു. എങ്കിലും തുടര്‍ച്ചയായ നിരീക്ഷണങ്ങളും പരിശോധനകളും ആവശ്യമായി വന്നു. ആറാം മാസത്തിലാണ് യുവതി ഗര്‍ഭിണിയാണെന്ന വിവരം മനസിലാകുന്നത്. ഇതിന് ശേഷം ഡോക്ടര്‍മാരുടെ സഹായത്തോടെ ഒന്നര മാസം കൂടി പിന്നിട്ടു. തുടര്‍ന്ന് ഏഴ് മാസത്തിനിപ്പുറം സര്‍ജറിയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

ആദ്യം തന്നെ കുഞ്ഞുങ്ങളുടെ ഐസിയുവിലേക്ക് മാറ്റേണ്ടിവന്നു. പിന്നെയും രണ്ട് മാസം എടുത്തു, കുഞ്ഞ് ജീവിതത്തിലേക്ക് വരുമോ ഇല്ലയോ എന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കാൻ. എന്തായാലും സമയബന്ധിതമായ മെഡിക്കല്‍ കെയര്‍ കിട്ടയതോടെ അമ്മയും കുഞ്ഞും സുരക്ഷിതരായി ജീവിതത്തിലേക്ക് മടങ്ങി. അപൂര്‍വമായ കേസ് പഠനങ്ങള്‍ക്ക് ആധാരമാവുകയാണിപ്പോള്‍. അതോടൊപ്പം വാര്‍ത്തകളിലൂടെ സാധാരണക്കാരും അത്ഭുതകരമായ ഗര്‍ഭധാരണത്തെ കുറിച്ച് അറിയുന്നു.

#baby #survived #out #uterus #both #mother #baby #saved

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-