കന്നഡ ചിത്രമായ ഗില്ലിയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി രാകുൽ പ്രീത് സിംഗ്. തെലുഗ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഇതിനോടകം അഭിനയിച്ച രാകുലിന് സൗത്ത് ഇന്ത്യയിലെ ഒരുപാട് ആരാധകരുള്ള താരമാണ്.
ക്യൂട്ട് ആയിട്ടുള്ള ലുക്കാണ് താരത്തിന് ഇത്രയേറെ ആരാധകരെ ലഭിക്കാനുള്ള കാരണം.2009ലാണ് രാകുൽ സിനിമയിൽ അഭിനയിച്ച് തുടങ്ങിയതെങ്കിലും 2013-ന് ശേഷമാണ് തെലുഗ് സൂപ്പർസ്റ്റാറുകളുടെ നായികയായി ഒരുപാട് ഓഫറുകൾ താരത്തിന് ലഭിച്ചത്.
റാം ചരൺ, അല്ലു അർജുൻ, ജൂനിയർ എൻ.ടി.ആർ, മഹേഷ് ബാബു, കാർത്തി, നാഗാർജുന, സൂര്യ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ നായികയായി രാകുൽ അഭിനയിച്ചിട്ടുണ്ട്.
15 ലക്ഷത്തിൽ അധികം ആരാധകരാണ് രാകുലിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. 7-ൽ അധികം സിനിമകളാണ് 2021-ൽ ഇതുവരെ താരത്തിന്റേതായി അൺനോൺസ് ചെയ്തിട്ടുള്ളത്.
കമൽ ഹാസനൊപ്പം ഇന്ത്യൻ ടുവിലും രാകുൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കാൻ അവസരം താരത്തിന് ലഭിച്ചിട്ടുണ്ട്.
18 വയസ്സിൽ മോഡലായിട്ടാണ് രാകുൽ തന്റെ കരിയർ ആരംഭിച്ചത്.ഇപ്പോഴിതാ താരം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ മാലിദ്വീപിൽ പോയിരിക്കുകയാണ്. സ്വിം സ്യുട്ട് ധരിച്ച് ബീച്ചിൽ നടക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
അച്ഛനും അമ്മയ്ക്കും അനിയനും ഒപ്പമാണ് അവധി ആഘോഷിക്കുന്നതിനായി താരം പോയിരിക്കുന്നത്. നടി കാജൽ ഹണിമൂൺ ആഘോഷിക്കാനും തിരഞ്ഞെടുത്തത് മാലിദ്വീപിലാണ്.
Actress Rakul Preet Singh has made her acting debut in the Kannada film Gilli. Rakul, who has already acted in Telugu, Tamil and Hindi, is a popular actor in South India