#viral| വിവാഹച്ചടങ്ങിനിടെ അപ്രതീക്ഷിത സംഭവം; വരന്റെ സ​ഹോദരന് മാലയിട്ട് യുവതി

#viral| വിവാഹച്ചടങ്ങിനിടെ അപ്രതീക്ഷിത സംഭവം; വരന്റെ സ​ഹോദരന് മാലയിട്ട് യുവതി
2023-12-13T17:55:00 | By Kavya N

കാൺപൂർ: വിവാഹച്ചടങ്ങിനിടെ അപ്രതീക്ഷിത സംഭവങ്ങൾക്കൊടുവിൽ വരന്റെ സഹോദരന് മാലയിട്ട് യുവതി. ഉത്തർപ്രദേശിലെ ഹമിർപൂർ ജില്ലയിലെ നെവാദ ​ഗ്രാമത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത് . നേരത്തെ നിശ്ചയിച്ച വിവാ​ഹം റദ്ദാക്കുകയും വധു വരന്റെ ഇളയ സഹോദരനെ വിവാഹം കഴിക്കുകയും ചെയ്തു.

കൻഹ ഖേഡ ഗ്രാമത്തിലെ സുരേന്ദ്ര (25) എന്ന യുവാവിന്റെ വിവാഹമാണ് ബിവാനെർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെവാദ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുമായി നിശ്ചയിച്ചത്. വരനും ബന്ധുക്കളും വിവാഹ ഘോഷയാത്ര പോകാനൊരുങ്ങിയ സമയത്താണ് സംഭവമുണ്ടായത്. തന്നെ വഞ്ചിച്ചെന്ന് കാണിച്ച് വരന്റെ മുൻ കാമുകി പരാതി നൽകിയതിനെ തുടർന്ന് സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്ര പൊകാനൊരുങ്ങവെയായിരുന്നു അറസ്റ്റ്. ഇതിനുശേഷം പൊലീസ് സുരേന്ദ്രയെയും കാമുകിയെയും വധുവിന്റെ കുടുംബാംഗങ്ങളെയും നെവാദ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും . ഇതിനിടെ പഞ്ചായത്തിലെ ചില മുതിർന്ന അംഗങ്ങളും പൊലീസ് സ്‌റ്റേഷനിലെത്തി പ്രശ്‌നപരിഹാരത്തിന് ചർച്ചകൾ ആരംഭിച്ചു.

വരൻ കാമുകിയെ വിവാഹം കഴിക്കണമെന്നും വധു വരന്റെ ഇളയ സഹോദരനെ വിവാഹം കഴിക്കണമെന്നും പഞ്ചായത്ത് തീരുമാനിച്ചു. തർക്കമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൂന്ന് കക്ഷികളെയും പൊലീസ് സ്‌റ്റേഷനിൽ കൊണ്ടുവന്ന് പരസ്പര ധാരണയിലെത്തുകയും വധു ഇളയ സഹോദരനെ വിവാഹം കഴിച്ചെന്നും കടൗറ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് പറഞ്ഞു. യുവാവ്, കാമുകിയെ ഉടൻ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി കാമുകിയുമായി പോലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് പോയി.

Content Highlight: #unexpected #event #during #wedding #ceremony #youngwoman #garlands #groom'sbrother

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup