ചെന്നൈ മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നടൻ രജനികാന്തിന്റെ വസതിയായ പോയസ് ഗാർഡന്റെ പരിസരത്തും വെള്ളം കയറിയതായി റിപ്പോർട്ട്.
വെള്ളപ്പൊക്കത്തിൽ രജനികാന്തിന്റെ വീടിന് നാശനഷ്ടമുണ്ടായെന്നാണ് വിവരം. നടന്റെ വീടിന് മുന്നിലെ വെള്ളക്കെട്ടിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്തെ ഗതാഗതം ദുഷ്‌കരണെന്നും റിപ്പോർട്ടുണ്ട്.
'തലൈവർ 170'ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുനെൽവേലിയിലാണ് നിലവിൽ രജനിയുള്ളത്.ചെന്നൈയിലെ പ്രളയബാധിതർക്ക് രജനികാന്ത് 10 കോടി രൂപ സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന നൽകിയത്.
ഷാറൂഖ് ഖാൻ ഒരു കോടി രൂപ സംഭാവന ചെയ്തിരുന്നു. നടൻ സൂര്യയും സഹോദരൻ കാർത്തിയും ആദ്യഗഡുവായി 10 ലക്ഷം രൂപ നൽകിയിരുന്നു.ചെന്നൈയിലെ പ്രളയത്തിൽ ബോളിവുഡ് താരം ആമിർ ഖാനും നടൻ വിഷ്ണു വിശാലും കുടുങ്ങിയിരുന്നു.
ഫയർ ആൻഡ് റസ്ക്യൂ വിഭാഗമെത്തിയാണ് താരങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. തമിഴ് നടൻ അജിത് കുമാറിൽ നിന്നും ആമിറിന് സഹായം ലഭിച്ചതായാണ് റിപ്പോർട്ട്.
മാതാവിന്റെ ചികിത്സക്കായാണ് ആമിർ ചെന്നൈയിലെത്തിയത്.പിന്നീട് തങ്ങളെ സഹായിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദി അറിയിച്ച് വിഷ്ണു വിശാൽ രംഗത്തെത്തിയിരുന്നു.
' കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം തുടങ്ങി. ഇതിനോടകം മൂന്ന് ബോട്ടുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്തരം ഘട്ടത്തിലുള്ള തമിഴ്നാട് സർക്കാരിന്റ പ്രവർത്തനം അഭിനന്ദനാർഹമാണ്.
ഈ അവസരത്തിൽ ഉറച്ച തീരുമാനത്തോടെ പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദി'–വിഷ്ണു വിശാൽ കുറിച്ചു
#Rajinikanth's #house #Vellaktu #video #viral