(moviemax.in) സംവിധായകൻ ജിയോ ബേബിയെ കോഴിക്കോട് ഫറൂഖ് കോളേജിലെ പരിപാടിക്ക് ക്ഷണിച്ച ശേഷം ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ സാംസ്കാരിക കൂട്ടായ്മ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കും.
സംവിധായകൻ ജിയോ ബേബിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എസ്എഫ്ഐയുടെ പരിപാടി. കോളേജിന് മുന്നിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി.
അഞ്ചാം തീയതി നടക്കേണ്ട ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ച ശേഷം കോഴിക്കോട് എത്തിയപ്പോഴാണ് തന്നെ ഒഴിവാക്കിയ വിവരം അറിയിച്ചതെന്ന് ജിയോ ബേബി ആരോപിച്ചിരുന്നു. വിദ്യാർത്ഥി യൂണിയൻറെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു കോളേജ് മാനേജ്മെൻറിന്റെ വിശദീകരണം.
സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ജിയോ ബേബിയുടെ തീരുമാനം. അതേസമയം നാളെ എസ്എഫ്ഐ യൂണിയൻ മടപ്പള്ളി കോളേജിൽ സംഘടിപ്പിക്കുന്ന മാച്ചിനാരി ഫെസ്റ്റിൽ ജിയോ ബേബി പങ്കെടുക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം. ആർഷോ അറിയിച്ചു.
#Solidarity #JioBaby #Protest #Cultural #Fellowship #SFI