പ്രമുഖ ടെലിവിഷൻ താരം ദിനേഷ് ഫഡ്‌നിസ്(57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് മുംബൈ തുംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ബോറിവാലി ഈസ്റ്റിലെ ദൗലത്ത് നഗർ ശ്മശാനത്തിൽ നടക്കും.
1998 മുതൽ 2018 വരെ സോണി ടിവിയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ ടെലിവിഷൻ ഷോയായ ഡിറ്റക്ടീവിലൂടെയാണ് ദിനേഷ് ശ്രദ്ധേയനായത്. ഫ്രെഡറിക്‌സ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 'സർഫറോഷ്', 'സൂപ്പർ 30' എന്നീ ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു മറാത്തി ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്.
#Television #actor #DineshPhadnis #passedaway