(moviemax.in) ഷാരൂഖ് ഖാൻ ചിത്രങ്ങൾക്കും സണ്ണി ഡിയോളിൻറെ ഗദർ 2 നും ശേഷം ബോക്സ് ഓഫീസ് കളക്ഷൻറെ പേരിൽ വാർത്തകളിൽ ഇടംപിടിക്കുകയാണ് രൺബീർ കപൂർ നായകനായ അനിമൽ.
അർജുൻ റെഡ്ഡി, കബീർ സിംഗ് സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രം, രൺബീറിൻറെ നായികയായി രശ്മിക മന്ദാന എന്നിങ്ങലെ പല കാരണങ്ങളാലും ബോളിവുഡ് വ്യവസായം വലിയ തോതിൽ പ്രതീക്ഷയർപ്പിച്ചിരുന്ന പ്രോജക്റ്റ് ആണിത്.
ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നതെങ്കിലും ചിത്രത്തിൻറെ കളക്ഷനെ അതൊന്നും തരിമ്പും ബാധിച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങൾ വാങ്ങിയ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്.
റിലീസ് ദിനത്തിൽ മാത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 116 കോടി കളക്റ്റ് ചെയ്ത ചിത്രമാണിത്. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച രൺബീർ കപൂറിന് ലഭിച്ചത് 70 കോടിയാണെന്നാണ് റിപ്പോർട്ടുകൾ.
നായികയായെത്തിയ രശ്മിക മന്ദാനയ്ക്ക് ലഭിക്കുന്നത് 7 കോടിയാണ്. ചിത്രത്തിൽ നായകൻറെ അച്ഛനായി എത്തിയ അനിൽ കപൂർ വാങ്ങിയിരിക്കുന്നത് 2 കോടിയും പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ബോബി ഡിയോൾ വാങ്ങിയിരിക്കുന്നത് 4 കോടിയുമാണ്.
ചിത്രം വലിയ പ്രദർശനവിജയം നേടുമ്പോഴും ചിത്രത്തിൽ വലിയ തോതിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന് വിമർശനം ഉയരുന്നുണ്ട്. ഇതേ സംവിധായകൻറെ ആദ്യചിത്രമായ അർജുൻ റെഡ്ഡിക്കെതിരെയും സമാന വിമർശനം ഉന്നയിക്കപ്പെട്ടിരുന്നു.
ടി സിരീസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, ക്രിഷൻ കുമാർ, മുറാദ് ഖേതാനി, പ്രണയ് റെഡ്ഡി വാംഗ എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാണം.
#RanbirKapoor #RashmikaMandana #paid #Animal #difference#zero