എൺപതുകളിൽ സെൻസേഷനായി മാറിയ നടിയാണ് അമല. നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത അമലയ്ക്ക് ഇന്നും പ്രേക്ഷകരുടെ മനസിൽ സ്ഥാനമുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് അമല നാഗാർജുനയെ വിവാഹ ചെയ്യുന്നതും സിനിമാ രംഗത്ത് നിന്നും പിൻവാങ്ങുന്നതും.ചെന്നെെയിൽ നിന്നും ഹൈദരാബാദിലേക്ക് താമസം മാറിയ അമല ഭർത്താവ് നാഗാർജുനയ്ക്കൊപ്പം പുതിയൊരു ജീവിതം കെട്ടിപ്പടുത്തു.
അഖിൽ അക്കിനേനി എന്നാണ് താര ദമ്പതികൾക്ക് പിറന്ന മകന്റെ പേര്. അഖിൽ ഇന്ന് തെലുങ്ക് സിനിമാ രംഗത്ത് അറിയപ്പെടുന്ന യുവ നടനാണ്. അമലയെക്കുറിച്ച് അടുത്ത സുഹൃത്തായ നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമലയ്ക്ക് മൃഗങ്ങളുടെ കാര്യത്തിലുള്ള ശ്രദ്ധയെക്കുറിച്ചും നടിയുടെ കുടുംബ ജീവിതത്തെക്കുറിച്ചുമാണ് കുട്ടി പത്മിനി സംസാരിച്ചത്. അമല പട്ടുസാരികൾ ധരിക്കാത്തതിന് കാരണമുണ്ടെന്ന് കുട്ടി പത്മിനി പറയുന്നു.
അമലയെ പട്ട് സാരികൾ ധരിച്ച് ഞാൻ കണ്ടിട്ടേയില്ല. പട്ടുസാരി ധരിച്ചാൽ നിന്നെ കാണാൻ എന്ത് ഭംഗിയാരിക്കുമെന്ന് ഞാനൊരിക്കൽ പറഞ്ഞു. എന്നാൽ സാരി ധരിക്കും, പക്ഷെ പട്ടുസാരികൾ ധരിക്കില്ലെന്ന് അമല. എത്ര പട്ടുനൂൽ പുഴുക്കളെ കൊന്നാണ് പട്ടുസാരി ഉണ്ടാക്കുന്നതെന്ന് അറിയാമോ എന്ന് അമല ചോദിച്ചു. മൃഗങ്ങളെ കൊന്ന് അതിന്റെ തോൽ കൊണ്ടാണ് ലെതർ ബാഗുകൾ ഉണ്ടാക്കുന്നതെന്നും പറഞ്ഞു.
അതോടെ ജീവിതത്തിൽ ഇനി ലെതർ ബാഗ് ധരിക്കില്ലെന്ന് ഞാൻ തീരുമാനിച്ചു. എന്നാൽ പട്ടു സാരികൾ ഒഴിവാക്കാൻ എനിക്ക് പറ്റിയില്ല. അമല പൂച്ചക്കുട്ടികളെയും നായക്കുട്ടികളെയും ആട്ടിൻ കുട്ടികളെയുമെല്ലാം തെരുവിൽ നിന്നെടുത്ത് സംരക്ഷിക്കും. നാഗാർജുന അവളെ പിന്തുണച്ചു. അദ്ദേഹമാണ് ഫണ്ടിംഗ് ചെയ്തതെന്നും കുട്ടി പത്മിനി അന്ന് ചൂണ്ടിക്കാട്ടി. പൂർണമായും വെജിറ്റേറിയനായെന്ന് പറഞ്ഞപ്പോൾ അവൾ പോകുന്നത് വരെയും എന്റെ വീട്ടിൽ നിന്നും ഫ്രൂട്ട് ജ്യൂസൊക്കെ അയച്ചിരുന്നു.
നിന്റെ കുടുംബം എങ്ങനെയുണ്ടെന്ന് ഞാൻ അമലയോട് ചോദിച്ചു. അത് കേട്ട് അമല ചിരിച്ചു. ഫോൺ എന്നെ കാണിച്ചു. മിസ് യു ഡാർലിംഗ്, കം ബാക്ക് സൂൺ എന്നൊക്കെ പറഞ്ഞ് നാഗാർജുനയുടെ മെസേജുകൾ. എല്ലാം ഓക്കെയല്ലേ, ശരിയായില്ലെങ്കിൽ ഉടനെ തിരിച്ച് വാ എന്ന് മകന്റെയും മെസേജ്. സന്തോഷകരമായ കുടുംബ ജീവിതമാണ് അമല നയിക്കുന്നതെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ സിനിമകളാണ് അമലയെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.
#reason #Amala #doesnot #wear #silksarees #Actress #KuttiPadmini #openedup