#animal | അനിമൽ; നിർമ്മാതാക്കൾക്ക് കടുത്ത ആശങ്ക, ഞെട്ടിച്ച് വാർത്ത

#animal | അനിമൽ; നിർമ്മാതാക്കൾക്ക് കടുത്ത ആശങ്ക, ഞെട്ടിച്ച് വാർത്ത
Dec 2, 2023 01:27 PM | By MITHRA K P

(moviemax.in) സിനിമാവ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് പൈറസി. കാലങ്ങളായി പൈറസിക്കെതിരെ സിനിമാമേഖലയിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഒരു പരിധിക്കപ്പുറം ഇതിനെ തടയാൻ ഇനിയും ആയിട്ടില്ല.

ഒടിടി കാലത്ത് തിയറ്ററിലേക്ക് പ്രേക്ഷകരെ കൂട്ടുക ദുഷ്കരമാണെന്നിരിക്കെ പൈറസി ഉണ്ടാക്കുന്ന ആഘാതം മുൻപത്തേക്കാൾ വലുതാണ്.

വലിയ പ്രീ റിലീസ് ഹൈപ്പോടെയെത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ ആദ്യദിനങ്ങളിൽ തന്നെ ചോരുന്നത് തുടർക്കഥയാവുകയാണ്.

ആ നിരയിലേക്ക് ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്ന ചിത്രമാണ് ബോളിവുഡ് സിനിമയായ അനിമൽ. അർജുൻ റെഡ്ഡി സംവിധായകനായ സന്ദീപ് റെഡ്ഡി വാംഗ ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്.

രൺബീർ കപൂറും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് മികച്ച പ്രീ ബുക്കിംഗ് ലഭിച്ചിരുന്നു. ആദ്യദിനം സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചതെങ്കിലും മികച്ച ഓപണിംഗ് ആണ് ചിത്രം നേടിയത്.

എന്നാൽ നിർമ്മാതാക്കൾക്ക് കടുത്ത ആശങ്ക സൃഷ്ടിച്ചുകൊണ്ട് ചിത്രം ചോർന്നിരിക്കുകയാണ്. ടെലിഗ്രാം ചാനലുകൾക്ക് പുറമെ വാട്സ്ആപ് ഫോർവേഡ് ആയും ചിത്രം പ്രചരിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

തിയറ്ററുകളിലെത്തി മണിക്കൂറുകൾക്കിപ്പുറമാണ് വ്യാജപതിപ്പ് പ്രചരിക്കാൻ തുടങ്ങിയത്. അതേസമയം മികച്ച തിയറ്റർ എക്സ്പീരിയൻസ് നൽകുന്ന ബിഗ് കാൻവാസ് ചിത്രങ്ങളെ സംബന്ധിച്ച് പൈറസി ബോക്സ് ഓഫീസിൽ വലിയ ആഘാതം ഏൽപ്പിക്കില്ലെന്നാണ് ഇന്ത്യൻ സിനിമയിലെ സമീപകാല അനുഭവം.

തമിഴിലെ സമീപകാല ചിത്രങ്ങളായ ജയിലറിൻറെയും ലിയോയുടെയും വ്യാജ പതിപ്പുകൾ സമാന രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ അവയുടെ കളക്ഷനെ അത് കാര്യമായി ബാധിച്ചില്ല. തമിഴ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളായി മാറിയിരുന്നു ഈ ചിത്രങ്ങൾ.

#animal #Shocking #news #producers

Next TV

Related Stories
#SONUSOOD | ബോളിവുഡ് താരത്തിന് അജ്ഞാതന്‍റെ സര്‍പ്രൈസ്; സംഭവം വൈറൽ

Feb 24, 2024 08:11 PM

#SONUSOOD | ബോളിവുഡ് താരത്തിന് അജ്ഞാതന്‍റെ സര്‍പ്രൈസ്; സംഭവം വൈറൽ

കേരളമടക്കം പലയിടങ്ങളിലുമായി കുടുങ്ങിക്കിടന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികളെ വീട്ടിലെത്തിക്കുന്നതിന് താരം കാണിച്ച മനസിന് അന്ന് വമ്പിച്ച...

Read More >>
#KanganaRanaut | ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ, അവർ വിവരങ്ങൾ ചോർത്തുന്നു; നടപടി ആവശ്യപ്പെട്ട് കങ്കണ റനൗട്ട്

Feb 24, 2024 06:04 PM

#KanganaRanaut | ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ, അവർ വിവരങ്ങൾ ചോർത്തുന്നു; നടപടി ആവശ്യപ്പെട്ട് കങ്കണ റനൗട്ട്

പ്രധാനവേഷത്തിനു പുറമെ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയുമെല്ലാം കങ്കണയാണ് നിർവഹിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ...

Read More >>
 #manojrajput | വിവാഹവാഗ്ദാനം നൽകി ഉറ്റബന്ധുവിനെ 13 വർഷം പീഡിപ്പിച്ചു; 29കാരിയുടെ പരാതിയിൽ സിനിമാതാരം അറസ്റ്റിൽ

Feb 24, 2024 03:57 PM

#manojrajput | വിവാഹവാഗ്ദാനം നൽകി ഉറ്റബന്ധുവിനെ 13 വർഷം പീഡിപ്പിച്ചു; 29കാരിയുടെ പരാതിയിൽ സിനിമാതാരം അറസ്റ്റിൽ

മുൻപ് റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്ന മനോജ് രാജ്പുത് പിന്നീടാണ് സിനിമാ രംഗത്ത്...

Read More >>
#tanyasingh | യുവമോഡലിന്റെ മരണം; നിര്‍ണായകമായി വാട്‌സാപ്പ് സന്ദേശം, ഐ.പി.എല്‍. താരത്തെ ചോദ്യം ചെയ്‌തേക്കും

Feb 22, 2024 10:19 PM

#tanyasingh | യുവമോഡലിന്റെ മരണം; നിര്‍ണായകമായി വാട്‌സാപ്പ് സന്ദേശം, ഐ.പി.എല്‍. താരത്തെ ചോദ്യം ചെയ്‌തേക്കും

മരണത്തിന് മുമ്പ് യുവതി അഭിഷേക് ശര്‍മയ്ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചതായി പോലീസ് അന്വേഷണത്തില്‍...

Read More >>
Top Stories