#viral | പുരുഷനെ ചൊല്ലി തര്‍ക്കം കലാശിച്ചത് അടിയിൽ; കസേരകള്‍ വലിച്ചെറിഞ്ഞ് തെരുവില്‍ തമ്മിൽതല്ലി യുവതികൾ,വൈറലായി വീഡിയോ

#viral | പുരുഷനെ ചൊല്ലി തര്‍ക്കം കലാശിച്ചത് അടിയിൽ; കസേരകള്‍ വലിച്ചെറിഞ്ഞ് തെരുവില്‍ തമ്മിൽതല്ലി യുവതികൾ,വൈറലായി വീഡിയോ
Nov 23, 2023 01:01 PM | By Athira V

യുവതികള്‍ തമ്മില്‍ തെരുവില്‍ പരസ്പരം പോരാടുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ കമന്‍റുകള്‍ നിറഞ്ഞു. പിന്നാലെ വീഡിയോ വൈറലായി.

വീഡിയോയ്ക്ക് വന്ന തമാശ കമന്‍റുകളാണ് വീഡിയോയെ ഏറെ ശ്രദ്ധേയമാക്കിയത്. ഒരു പുരുഷനെ ചൊല്ലിയാണ് തര്‍ക്കം ഉയര്‍ന്നതെന്ന് ന്യൂസ് 18 ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. പരസ്പരം കസേരകള്‍ വലിച്ചെറിഞ്ഞായിരുന്നു യുവതികള്‍ പോരടിച്ചത്. വീഡിയോയില്‍ ഒരു യുവതി കൂടുതല്‍ അക്രമാസക്തയായി കസേരകള്‍ വലിച്ചെറിയുന്നത് കാണാമായിരുന്നു.

@Arhantt_pvt എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു ആദ്യം വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ഇത് @gharkekalesh എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ചു. തുടര്‍ന്നാണ് വീഡിയോയ്ക്ക് ഏറെ പേര്‍ കുറിപ്പുകളെഴുതാനെത്തിയത്. ഒരു തെരുവോര ഭക്ഷണ ശാലയുടെ മുന്നില്‍ നിന്നും ചിലര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നിടതാണ് വീഡിയോ തുടങ്ങുന്നത്.

പെട്ടെന്ന് ഇവര്‍ക്കിടയിലേക്ക് ഒരു യുവതി ഓടിയടുക്കുന്നു. അവരുടെ പുറകെ മറ്റൊരു യുവതി അവിടെ വച്ചിരുന്ന പ്ലാസ്റ്റിക്ക് കസേര വലിച്ചെറിയുന്നതും 'നിനക്കെന്താ ഭ്രാന്ത് പിടിച്ചോ' എന്ന് ഏറ് കൊണ്ട യുവതി ചോദിക്കുന്നതും കേള്‍ക്കാം.

https://x.com/gharkekalesh/status/1726611486569861147?s=20

പോലീസിനെ വിളിക്കുമെന്ന് അവര്‍ ആവര്‍ത്തിക്കുമ്പോള്‍, മറ്റേയാള്‍ ഒരു ഇരുമ്പ് കസേര അടിക്കാനായി എടുത്തുയര്‍ത്തുന്നു. ഈ സമയം ചുറ്റുമുണ്ടായിരുന്ന ചിലര്‍ അവരെ കടന്ന് പിടിക്കുകയും കസേര പിടിച്ച് മാറ്റുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വീഡിയോ ഇതിനകം നാല് ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.

"ഗൊരഖ്പൂർ യുപിയിലെ നൗക വിഹാറിന് സമീപമുള്ള ചായ് താപ്രിയിൽ രണ്ട് പെൺകുട്ടികൾ ഒരു ആൺകുട്ടിയ്ക്ക് വേണ്ടി." എന്ന അടിക്കുറിപ്പോടെയാണ് ഘർ കെ കലേഷ് വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്. ഒരു കാഴ്ചക്കാരനെഴുതിയത്, 'ഇത് യുപിയില്‍ ദൈനംദിന കാര്യമാണ്' എന്നായിരുന്നു. മറ്റൊരാള്‍ 'അവര്‍ അവരുടെ കാമുകന്മാരെ ചൊല്ലി വഴക്കുണ്ടാക്കുന്നതാണ്' എന്ന് കുറിച്ചു. "എനിക്ക് വേണ്ടി 2-3 സുന്ദരി പെൺകുട്ടികൾ എപ്പോഴാണ് പോരാടുക @ ദൈവമേ?" എന്ന് മറ്റൊരാള്‍ ഇതിനിടെ സങ്കടപ്പെട്ടു.

#video #youngwomen #fighting #street #gone #viral #socialmedia

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories