---
title: "#SanjayGadhvi  |   ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്‌വി അന്തരിച്ചു"
english_title: "#Bollywood #director #SanjayGadhvi #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/163495/bollywood-director-sanjaygadhvi-passedaway"
published_at: "2023-11-19T17:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559f2979e633_director.jpg"
keywords: []
---

# #SanjayGadhvi  |   ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്‌വി അന്തരിച്ചു

> **Lead Summary:** മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്‌വി അന്തരിച്ചു. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂ 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. മരണവിവരം മകൾ സഞ്ജിന ഗാധ്‌വി സ്ഥിരീകരിച്ചു.

## Article Content

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്‌വി അന്തരിച്ചു. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂ 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. മരണവിവരം മകൾ സഞ്ജിന ഗാധ്‌വി സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ 9.30ഓടെയായിരുന്നു ഗാധ്‌വിയുടെ മരണം . ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം. പൂർണ ആരോഗ്യവാനായിരുന്നു പിതാവെന്ന് സഞ്ജിന പറഞ്ഞു. ജീനയാണ് ഭാര്യ.2000-ൽ പുറത്തിറങ്ങിയ തേരേ ലിയേ ആണ് ഗാധ്‌വിയുടെ ആദ്യ ചിത്രം.

തുടർന്നാണ് 2004-ൽ ബോളിവുഡിനെ ഇളക്കിമറിച്ച ധൂം വരുന്നത്. അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഉദയ് ചോപ്ര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്തു.

2012-ൽ പുറത്തിറങ്ങിയ അജബ് ഗസബിന് ശേഷം സിനിമയിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു. 2020-ൽ സംവിധാനം ചെയ്ത ഓപ്പറേഷൻ പരീന്ദേ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/163495/bollywood-director-sanjaygadhvi-passedaway)