രശ്‍മിക മന്ദാനയും തെലുങ്കിന്റെ പ്രിയ താരം വിജയ് ദേവെരകൊണ്ടയും പ്രണയത്തിലാണ് എന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ടാകാറുണ്ട്. രശ്‍മികയും വിജയ് ദേവെരകൊണ്ടയും ഒന്നിച്ചുള്ള ഫോട്ടോകളും ചര്‍ച്ചയാകാറുണ്ട്. ഇപ്പോൾ രശ്‍മിക മന്ദാനയുടെ പുതിയ ഒരു വീഡിയോ ശ്രദ്ധയാകര്‍ഷിക്കുകയാണ്.ആനിമലിന്റെ പ്രമോഷനമായി രശ്‍മിക അണ്‍സ്റ്റോപ്പബള്‍ വിത്ത് എൻബികെയയില്‍ എത്തിയതായിരുന്നു.
ഒപ്പം നായകൻ രണ്‍ബിര്‍ കപൂറുമുണ്ടായിരുന്നു. ഷോയുടെ രസകരമായ ഒരു പ്രൊമൊ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.അപ്രതീക്ഷിതമായി വിജയ് ദേവേരകൊണ്ട ഫോണില്‍ വിളിക്കുമ്പോഴും ആ ശബ്‍ദം കേട്ട രശ്‍മിക മന്ദാനയുടെ മുഖം നാണത്താല്‍ ചുവക്കുന്നുണ്ടെന്ന് ആരാധകര്‍ കമന്റുകളില്‍ ചൂണ്ടിക്കാട്ടുന്നു. സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ടാണ് നടി രശ്‍മിക മന്ദാന എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
#Rashmikamandana #unexpectedly #received #phonecall #from #boyfriend #during #show #video #viral