ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമായ അഡാർ ലവ്, ധമാക്ക, പാവം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ റോഷ്ന ആൻ റോയ് വിവാഹിതയാകുന്നു.
നടനും തിരക്കഥകത്തുമായ കിച്ചു ടെല്ലസാണ് വരൻ., ഇരുവരുടേയും വിവാഹനിശ്ചയം നടന്നു.മലപ്പുറം പെരിന്തൽമണ്ണ ഫാത്തിമാ മാതാ പള്ളിയിൽ വച്ചാണ് ചടങ്ങ് നടന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നിശ്ചയം നടന്നത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിന് പങ്കെടുത്തത്. വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആരാധകരും സുഹൃത്തുക്കളും ഇരുവർക്കും ആശംസ നേർന്ന് എത്തിയിട്ടുണ്ട്.വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു, താരങ്ങൾ തന്നെയാണ് തങ്ങളുടെ വിവാഹത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്.
, മാസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. റോഷ്നയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിവരം പങ്കുവെച്ചത്.
എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഉണ്ടാകണമെന്നും ചിത്രത്തിനോടൊപ്പം കുറിച്ചു. അതേസമയം വിവാഹ തീയതി പുറത്തു വിട്ടിട്ടില്ല.
അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസിൽ എത്തിയത്.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു. ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗ എന്ന ചിത്രത്തിലൂടെയാണ് റോഷ്ന പ്രേക്ഷകരുട ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ
Roshna Ann Roy Gets Married to Omar Lulu's Adar Love