തെന്നിന്ത്യൻ സിനിമയുടെ അഭിമാനത്താരങ്ങളിൽ ഒരാളാണ് ധനുഷ്. ഐശ്വര്യ രജിനികാന്തും ധനുഷും ആരാധകർ ഏറെയുണ്ടായിരുന്ന താരദമ്പതികളായിരുന്നു. ഇരുവർക്കും യാത്ര, ലിംഗ എന്നിങ്ങനെ പേരായ രണ്ട് ആൺ മക്കളാണുള്ളത്. ചലച്ചിത്രമേഖലയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള ധനുഷ് ലോകമെമ്പാടും ഏറ്റവും ജനപ്രിയനായ നടന്മാരിൽ ഒരാളാണ്.

അതുവരെ അഭിനയത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന ധനുഷ് ഗായകൻ, നിർമാതാവ് തുടങ്ങിയ മേഖലകളിലും ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയത് ഐശ്വര്യയുമായുള്ള വിവാഹശേഷമാണ്. കഴിഞ്ഞ വർഷമാണ് പതിനെട്ട് വർത്തോളം നീണ്ട ദാമ്പത്യ ജീവിതം ഐശ്വര്യയും ധനുഷും അവസാനിപ്പിച്ചത്. വിവാഹമോചനം പ്രഖ്യാപിച്ചുവെങ്കിലും നിയമപരമായി ഇതുവരെയും ബന്ധവേർപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോൾ വീണ്ടും ധനുഷും കുടുംബവും വാർത്തകളിൽ നിറയുകയാണ്. അതിന് കാരണം ധനുഷിന്റെ മൂത്ത മകൻ യാത്ര R15 ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി എന്നതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രയുടെ ബൈക്ക് റൈഡ് തന്നെയാണ് ചർച്ചാ വിഷയം. രജിനികാന്തിന്റെ വീട്ടിൽ നിന്നും ധനുഷിന്റെ വീട്ടിലേക്കാണ് യാത്ര ആർവൺഫൈവ് ബൈക്കിൽ സഞ്ചരിച്ചത്.
വൈറലായ വീഡിയോയിൽ ഒരു സഹായിയാണ് യാത്രയെ ബൈക്ക് ഓടിക്കാൻ പഠിപ്പിക്കുന്നത്. യാത്ര ബൈക്ക് ഓടിക്കുന്നത് വഴിയാത്രക്കാരിൽ ഒരാൾ വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയായിരുന്നു. വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് അയാളെ ധനുഷിന്റെ അസിസ്റ്റന്റ് തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
പൊതുവഴിയിൽ കൂടി ഇത്തരത്തിൽ ബൈക്ക് ഓടിക്കുമ്പോൾ അത് പകർത്തുന്നത് ആർക്കും തടയാനാവില്ലെന്ന് വഴിയാത്രക്കാരൻ മറുപടി പറഞ്ഞതോടെ താരത്തിന്റെ അസിസ്റ്റന്റ് തിരികെ പോയി. വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ ആരാധകർ ധനുഷിനെയും മകൻ യാത്രയേയും കുറ്റപ്പെടുത്തി എത്തി.
പതിനെട്ട് വയസ് തികയാത്ത മകന് ബൈക്ക് നൽകിയതിനാണ് ധനുഷിനും മുൻ ഭാര്യ ഐശ്വര്യയ്ക്കും വിമർശനം. പ്രായപൂർത്തിയാകും മുമ്പ് പൊതുനിരത്തിൽ ബൈക്ക് ഓടിച്ച് പരിശീലിക്കുന്നത് തെറ്റാണെന്നും ആരാധകർ പറഞ്ഞു . ഡ്രൈവിങ് പരിശീലിക്കണമെങ്കിൽ സുരക്ഷിതമായ സ്ഥലത്ത് വാഹനമോടിക്കണമെന്നും ആരാധകർ കമന്റായി കുറിച്ചു. ഹെൽമെറ്റും യാത്ര ധരിച്ചിരുന്നില്ല.
#No #license #no #helmet #Dhanush's #son #riding #bike #video #viral