---
title: "#viral  |  നിമിഷങ്ങൾക്കുള്ളിൽ പാര്‍ക്കിംഗിലെ 'കാര്‍ തകര്‍ക്കുന്ന നീരാളി'യുടെ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇത്"
english_title: "#truth #behind #video #octopus  #smashing #car #seconds #parking "
publisher: "moviemax.in"
canonical_url: "https://moviemax.in/news/158326/truth-behind-video-octopus-smashing-car-seconds-parking"
published_at: "2023-10-31T13:39:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540b6b14e154_viral_.jpg"
keywords: []
---

# #viral  |  നിമിഷങ്ങൾക്കുള്ളിൽ പാര്‍ക്കിംഗിലെ 'കാര്‍ തകര്‍ക്കുന്ന നീരാളി'യുടെ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇത്

> **Lead Summary:** ഹോളിവുഡിലെയും ജാപ്പനീസ് ചലച്ചിത്ര വ്യവസായത്തിലെയും ഒരു ജനപ്രിയ സിനിമാ വിഭാഗമാണ് ജീവജാലങ്ങളെ കുറിച്ചുള്ള സിനിമകള്‍. ഒരു പ്രത്യേക പ്രദേശത്തെ അസാധാരണത്വമുള്ള ജീവികള്‍ അക്രമിക്കുകയും അവയില്‍ നിന്ന് നാടിനെ രക്ഷിക്കുന്ന നായകനുമാകും കഥയുടെ ഇതിവൃത്തം. സമാനമായ 'It Came From Beneath The Sea', 'Tentacles' തുടങ്ങിയ ഹോളിവുഡ് സിനിമകളില്‍ നീരാളിയാണ് വില്ലന്‍ ആയിരുന്നത് .

## Article Content

ഹോളിവുഡിലെയും ജാപ്പനീസ് ചലച്ചിത്ര വ്യവസായത്തിലെയും ഒരു ജനപ്രിയ സിനിമാ വിഭാഗമാണ് ജീവജാലങ്ങളെ കുറിച്ചുള്ള സിനിമകള്‍. ഒരു പ്രത്യേക പ്രദേശത്തെ അസാധാരണത്വമുള്ള ജീവികള്‍ അക്രമിക്കുകയും അവയില്‍ നിന്ന് നാടിനെ രക്ഷിക്കുന്ന നായകനുമാകും കഥയുടെ ഇതിവൃത്തം. സമാനമായ 'It Came From Beneath The Sea', 'Tentacles' തുടങ്ങിയ ഹോളിവുഡ് സിനിമകളില്‍ നീരാളിയാണ് വില്ലന്‍ ആയിരുന്നത് .

എന്നാൽ അസാമാന്യ വലിപ്പമുള്ള നീരാളി ഒരു പ്രദേശത്തെ മുഴുവനും അക്രമിക്കുന്ന ഇത്തരം സിനിമകള്‍ക്ക് സമാനമായി കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്‍ ഒരു നീരാളി പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാറിലേക്ക് വലിഞ്ഞ് കയറി കാര്‍ തകര്‍പ്പിക്കുന്നതുമാണ് കാണാൻ കഴിയുന്നത്. ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ അറുപത്തിയയ്യായിരം പേരാണ് ഇതുവരെ കണ്ടത്.**

ഒരു അടികുറിപ്പോടൊയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാറിലേക്ക് തന്‍റെ നീരാളി കൈകള്‍ ഉപയോഗിച്ച് വലിഞ്ഞ് കയറുന്നതും കാറില്‍ ശക്തമായി അമര്‍ത്തി കാര്‍ തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം.ഖത്തറിലെ ഒരു പാര്‍ക്കിംഗ് ലോട്ടില്‍ നിന്നുള്ള വീഡിയോ എന്ന് പേരില്‍ ഈ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് . 17 സെക്കൻഡ് മാത്രമുള്ള വീഡിയോ ആരിലും ഭയം ജനിപ്പിക്കുന്നതാണ്. എന്നാല്‍ ചിലര്‍ ഇത് ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മിത വീഡിയോയാണെന്ന് ചൂണ്ടിക്കാട്ടി. കാരണം നീരാളികള്‍ക്ക് 30-60 മിനിറ്റ് വരെമാത്രമേ വെള്ളമില്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂവെന്നത് തന്നെ

### Related Links & Sources
- [Original Story Source](https://moviemax.in/news/158326/truth-behind-video-octopus-smashing-car-seconds-parking)