ഉലകനായകന് ഇന്ന് 66ാം പിറന്നാള്‍ ആശംസ അറിയിച്ച് സിനിമാലോകം

ഉലകനായകന് ഇന്ന്  66ാം പിറന്നാള്‍ ആശംസ അറിയിച്ച്  സിനിമാലോകം
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യയിലെ സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍ ആണ് . ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ് കമല്‍ഹാസന്‍.

അക്ഷരാര്‍ത്ഥത്തില്‍ ഉലകനായകന്‍. അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ കൃത്യത അങ്ങനയങ്ങനെ കമല്‍ഹാസനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്. പ്രേക്ഷകരെ വിസമയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍.


ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും വിശ്വരൂപവും വരെ അതങ്ങനെ നീണ്ടുകിടക്കുന്നു. 1960ല്‍ ആറാമത്തെ വയസില്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് കമല്‍ഹാസന്റെ ഇതിഹാസ യാത്ര. ഇന്നും അത് അഭംഗുരം തുടരുന്നു.

ഇന്ത്യന്‍ സിനിമയിലെ അപൂര്‍വം നിത്യഹരിത നായകരിലൊരാളാണ് കമല്‍ഹാസന്‍. നടനായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയിട്ടുണ്ട് കമല്‍ഹാസന്‍. കമലഹാസന് മുഖ്യമന്ത്രി പിണറായി  വിജയനും ആശംസ അറിയിച്ചു .

South Indian superstar Kamal Haasan turns 66 today Kamal Haasan is one of the greatest actors of all time in Indian cinema

Next TV

Related Stories
'വിരൽ കടിച്ച് വിവാദം!'— പ്രഭുദേവയുടെ 'വൂൾഫ്' സിനിമയിലെ പാട്ട് സോഷ്യൽ മീഡിയയിൽ തീപിടിക്കുന്നു!

Nov 9, 2025 04:12 PM

'വിരൽ കടിച്ച് വിവാദം!'— പ്രഭുദേവയുടെ 'വൂൾഫ്' സിനിമയിലെ പാട്ട് സോഷ്യൽ മീഡിയയിൽ തീപിടിക്കുന്നു!

'വൂൾഫ്' , ഏറ്റവും പുതിയ തമിഴ്ഗാനങ്ങൾ, അനസൂയ ഭരദ്വാജ് , ഹരിചരൺ, പ്രഭുദേവയുടെ കാൽ കടിച്ചു...

Read More >>
താൻ ബോഡി ഷേമിംങ് ചെയ്തില്ല, തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു: ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ

Nov 8, 2025 02:34 PM

താൻ ബോഡി ഷേമിംങ് ചെയ്തില്ല, തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു: ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ

ബോഡി ഷേമിംഗ്, നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്‌മിങ് , ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ ആർ.എസ്...

Read More >>
Top Stories










News Roundup






https://moviemax.in/-