വെള്ളിത്തിരയില്‍ എത്താതെപോയ മോഹന്‍ലാല്‍ ചിത്രങ്ങള്‍

വെള്ളിത്തിരയില്‍ എത്താതെപോയ മോഹന്‍ലാല്‍ ചിത്രങ്ങള്‍
Oct 4, 2021 09:49 PM | By Truevision Admin

 മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ ആയിരുന്നു 100 കോടി ക്ലബിലെത്തിയ ആദ്യ മലയാള സിനിമ. എന്നാല്‍ വെള്ളിത്തിരയിലെത്താന്‍ ഭാഗ്യമില്ലാതെ പോയ നിരവധി മോഹന്‍ലാല്‍ ചിത്രങ്ങളുണ്ട്‌. അത്തരത്തില്‍ പ്രധാനപ്പെട്ട ചില ചിത്രങ്ങളള്‍ നോക്കാം .

ബ്രഹ്മദത്തന്‍ അടിവേരുകള്‍, ദൗത്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി അനില്‍ വക്കം സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രഹ്മദത്തന്‍. കമലഹാസന്‍ നായകനായ സൂരസംഹരാം എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയെടുത്തത്.

എന്നാല്‍ തിരക്കഥയില്‍ ചില പ്രശ്‌നങ്ങള്‍ വന്നതോടെ ചിത്രം മുന്നോട്ടു പോയില്ല. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി ഐ വി ശശി സിനിമ സംവിധാനം ചെയ്‌തെങ്കിലും ചിത്രം പരാജയപ്പെട്ടു.


ഓസ്‌ട്രേലിയ മോഹന്‍ലാല്‍, ശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓസ്‌ട്രേലിയ. രമ്യ കൃഷ്ണനായിരുന്നു ചിത്രത്തിലെ നായിക.

കാര്‍ റേസിങ്ങുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറഞ്ഞത്. എന്നാല്‍ ബജറ്റ് താങ്ങാനാവാതെ ചിത്രം തൊട്ടടുത്ത വര്‍ഷത്തിലേക്ക് നീട്ടിവെച്ചു. എന്നാല്‍ പിന്നീട് ചിത്രം ഉപേക്ഷിക്കേണ്ടി വന്നു.

ഒടുവില്‍ രാജീവ് അഞ്ചലിന്റെ തന്നെ ചിത്രമായ ബട്ടര്‍ ഫൈ്‌ളസില്‍ ഈ ചിത്രത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയായിരുന്നു.സ്വര്‍ണച്ചാമരം രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രമാണ് സ്വര്‍ണച്ചാമരം.


ശിവാജി ഗണേശനും മോഹന്‍ലാലുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുന്നോട്ട് പോയില്ല.

പിന്നീട് ഈ ചിത്രത്തിനു മോഹന്‍ലാലും ശിവാജി ഗണേഷനും നല്‍കിയ ഡേറ്റ് ഉപയോഗിച്ച് പ്രതാപ് പോത്തന്‍ ഒരു യാത്രാമൊഴി എന്ന ചിത്രം സംവിധാനം ചെയ്യുകയായിരുന്നു.സ്വപ്നമാളിക മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി കെ എ ദേവരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്വപ്‌നമാളിക.

മോഹന്‍ലാല്‍ തന്നെ കഥ എഴുതിയ ചിത്രം പക്ഷേ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രീകരണം പൂര്‍ത്തിയാവാതെ പോവുകയായിരുന്നു.ചക്രം (2003) മോഹന്‍ലാല്‍, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ചക്രം.

പക്ഷേ സാങ്കേതിക കാരണങ്ങള്‍ ചിത്രം നടക്കാതെ പോയി. പിന്നീട് ലോഹിതദാസ് പൃഥ്വിയെയും , മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി ചക്രം പൂര്‍ത്തിയാക്കുകയായിരുന്നു..

Puli Murugan, released by Mohanlal and Vaishakh, was the first Malayalam film to reach the 100 crore club. But there are many Mohanlal films that were unlucky to reach the silver screen

Next TV

Related Stories
'ഇഡലി കഴിക്കുന്ന പ്രേതം.... പോരാത്തതിന് വെള്ള സാരിക്ക് പകരം ഷിഫോൺ'; മേഘസന്ദേശത്തെ കുറിച്ച് രാജശ്രീ നായർ

Nov 19, 2025 03:52 PM

'ഇഡലി കഴിക്കുന്ന പ്രേതം.... പോരാത്തതിന് വെള്ള സാരിക്ക് പകരം ഷിഫോൺ'; മേഘസന്ദേശത്തെ കുറിച്ച് രാജശ്രീ നായർ

മേഘസന്ദേശം സിനിമ, രാജശ്രീ നായർ, പ്രേത കഥാപാത്രത്തെ കുറിച്ച് നടി...

Read More >>
Top Stories










News Roundup