ഭാര്യയുമായി ഇന്റിമേറ്റ് ആവാന്‍ ഒരു സ്ഥലം കിട്ടിയില്ല, വെളിപ്പെടുത്തി താരം

ഭാര്യയുമായി ഇന്റിമേറ്റ് ആവാന്‍ ഒരു സ്ഥലം കിട്ടിയില്ല, വെളിപ്പെടുത്തി  താരം
Dec 8, 2021 08:31 PM | By Susmitha Surendran

പ്രേക്ഷകരുടെ പ്രിയ താരമാണ് മാധവന്‍. അലൈപ്പായുതേ എന്ന ചിത്രമൊക്കെ റിലീസ് ആയ സമയത്ത് മാധവനെ ആരാധിക്കാത്ത പെണ്‍കുട്ടികളില്ല. എന്നാല്‍ സിനിമയിലെത്തുന്നതിനൊക്കെ മുന്‍പേ തന്നെ മാധവന്‍ പ്രണയത്തിലായിരുന്നു. ബോംബെയിലായിരുന്നു ആ പ്രണയകാലം. ബോംബെയ് യാത്രകളെ കുറിച്ചുള്ള ഓര്‍മകള്‍ അയവിറുക്കവെ മാധവന്‍ തന്റെ ഒരു പഴയ കഥ വെളിപ്പെടുത്തുകയുണ്ടായി.

വിവാഹം കഴിഞ്ഞിട്ടില്ല. ഭാവി വധുവായിരുന്ന സരിതയുമായി അടുക്കാന്‍ ശ്രമിയ്ക്കുന്ന സമയമായിരുന്നു അത്. എന്നാല്‍ സ്വസ്തമായി ഒന്നും ഇന്റിമേറ്റ് ചെയ്യാന്‍ ഒരു സ്ഥലം ഞങ്ങള്‍ക്ക് കിട്ടിയില്ല. അങ്ങനെ ഒരിക്കല്‍ ഡബിള്‍ ഡക്ക് ബസ്സിന്റെ മുകളില്‍ കയിറി ഇരുന്ന് റൊമാന്‍സ് ചെയ്തു തുടങ്ങുമ്പോഴേക്കും പൊലീസ് വന്ന് വിരട്ടി ഓടിച്ചു.

വളരെ രസകരമായ ഓര്‍മകളാണ് അതൊക്കെ. പാനിപൂരിയും വാടപാവോസും ഒക്കെയാണ് ബോംബെ ഓര്‍മകള്‍. സെലിബ്രിറ്റിയായ ശേഷം അത്തരം രസകരമായ മുഹൂര്‍ത്തങ്ങള്‍ ജീവിതത്തില്‍ മിസ്സ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ തനിയ്ക്ക് തോന്നിയിട്ടില്ല എന്നായിരുന്നു മാധവന്റെ പ്രതികരണം.

രസകരമായ സമയം ഒരിക്കലും ബന്ധങ്ങളില്‍ നിന്നും വിട്ടു പോകുന്നില്ല. ഫോര്‍മാറ്റും.. ആശയും മാറുന്നു എന്നേയുള്ളൂ. എനിക്കിപ്പോഴും ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ട്.

നല്ല മഴയുള്ള സമയത്ത് ചൂടുള്ള വട കിട്ടുന്നത് പോലെയാണ് കുഞ്ഞു കുഞ്ഞ് സന്തോഷങ്ങള്‍. ആഡംഭരങ്ങള്‍ സന്തോഷത്തെ ബാധിയ്ക്കുന്നില്ല. കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിക്കാനും അതില്‍ സന്തോഷം കണ്ടെത്താനും ഞങ്ങള്‍ക്ക് കഴിയാറുണ്ട്.

അന്ന് പൊതു വാഹനങ്ങളില്‍ പരസ്യമായി യാത്ര ചെയ്ത ഇടത്ത്, ബിസിനസ്സ് ക്ലാസുകളില്‍ അതിന്റേതായ സന്തോഷം കണ്ടെത്തുന്നു- മാധവന്‍ പറഞ്ഞു

ഏഴെട്ട് വര്‍ഷം പ്രണയിച്ച ശേഷമായിരുന്നു മാധവന്‍റെയും സരിതയുടെയും വിവാഹം. അതിനുള്ളില്‍ ഈസ് രാത് കി ശുഭ നഹിന്‍ എന്ന ചിത്രത്തിലൂടെ മാധവന്‍ സിനിമയിലെത്തി.

പക്ഷെ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നില്ല. സിനിമയിലേക്കുള്ള വരവും വിവാഹവും എല്ലാം ഏകദേശം ഒരേ സമയത്തായിരുന്നു. 1999ല്‍ വിവാഹം കഴിഞ്ഞു, 2000 ല്‍ അലൈപായുതേ എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടുക്കും ആരാധകരെയും മാധവന്‍ നേടി.


Didn't get a place to be intimate with his wife, the actress revealed

Next TV

Related Stories
വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

Jan 9, 2026 05:33 PM

വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന്...

Read More >>
ശിവകാർത്തികേയൻ്റെ  പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

Jan 9, 2026 01:44 PM

ശിവകാർത്തികേയൻ്റെ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

ശിവകാർത്തികേയൻ്റെ പരാശക്തി നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും...

Read More >>
ഇനി കളി മാറും:  ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

Jan 9, 2026 10:56 AM

ഇനി കളി മാറും: ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup