( moviemax.in ) തമിഴകത്തിലെ സൂപ്പർസ്റ്റാർ രജനി കാന്തും മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ ഒന്നിക്കുന്ന ചിത്രം എത്തുകയാണ്. രജനി കാന്തിന്റെ നായികയായാണ് മഞ്ജു വാര്യർ എത്തുന്നത്.
ടി കെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ലൈക പ്രൊഡക്ഷനാണ് നിർമിക്കുന്നത്. 'തലൈവര്‍ 170' എന്നാണ് താൽകാലികമായി ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.
മഞ്ജു വാര്യരെ സ്വാഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. മഞ്ജുവാര്യരും തന്റെ സോഷ്യൽ മീഡിയിലൂടെയും പോസ്റ്റ് പങ്കുവെച്ചു. മറ്റു നായികമാരായി റിതിക സിംഗ്ന്റെയും, തുഷാര വിജയന്റെയും ചിത്രങ്ങൾ ലൈയ്‌ക്ക പ്രൊഡക്ഷൻസ് പങ്കുവെച്ചിരുന്നു.
സൂര്യ നായകനായി എത്തിയ ജെയ് ഭീം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ജ്ഞാനവേല്‍. ഏറെ പ്രേക്ഷക ശ്രദ്ധയും ചിത്രം നേടിയിരുന്നു.
#manjuwarrier #appear #rajinikanth #film #thalaivar170