---
title: "# ArchanaGautam | നടി അർച്ചന ഗൗതമിനെ കൈയ്യേറ്റം ചെയ്തതായി പരാതി; സംഭവത്തിന്റെ വീഡിയോ വൈറൽ"
english_title: "#Complaint #actress #ArchanaGautam #assaulted #video #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/150261/complaint-actress-archanagautam-assaulted-video-viral"
published_at: "2023-10-01T14:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65193b04522fc_archana_1.jpg"
keywords: []
---

# # ArchanaGautam | നടി അർച്ചന ഗൗതമിനെ കൈയ്യേറ്റം ചെയ്തതായി പരാതി; സംഭവത്തിന്റെ വീഡിയോ വൈറൽ

> **Lead Summary:** **ദില്ലി:** നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ അർച്ചന ഗൗതമിനെ ദില്ലയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്തുവച്ച് കൈയ്യേറ്റം ചെയ്തതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ കാണാന്‍ വേണ്ടി പിതാവിനൊപ്പം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയതായിരുന്നു അർച്ചന ഗൗതം.

## Article Content

**ദില്ലി:** നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ അർച്ചന ഗൗതമിനെ ദില്ലയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്തുവച്ച് കൈയ്യേറ്റം ചെയ്തതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ കാണാന്‍ വേണ്ടി പിതാവിനൊപ്പം ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയതായിരുന്നു അർച്ചന ഗൗതം.

വനിത സംഭരണ ബില്ല് പാസാക്കിയതില്‍ കോണ്‍ഗ്രസിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരെ കാണുവാന്‍ എത്തിയതായിരുന്നു.

എന്നാല്‍ അവിടെ തടിച്ചുകൂടിയ കുറച്ചുപേര്‍ അർച്ചന ഗൗതമിനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നടിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരുടെ ആക്രമണം തടുക്കാന്‍ ശ്രമിച്ച നടിയുടെ പിതാവ് റോഡില്‍ തളര്‍ന്നു വീഴുന്ന മറ്റൊരു വീഡിയോയും വൈറലാകുന്നുണ്ട്.

അതേ സമയം പിന്നീട് സംഭവത്തോട് പ്രതികരിച്ച അര്‍ച്ചന റോഡിൽ വെച്ചുള്ള ബലാത്സംഗത്തിന് സമാനമായിരുന്നെന്നും സംഭവത്തിന്‍റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് പറഞ്ഞു. റോഡിൽവെച്ച് തന്നേയും പിതാവിനേയും ഡ്രൈവറേയും മര്‍ദ്ദിച്ചത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് എന്നാണ് അര്‍ച്ചന പറയുന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എത്തിയ തനിക്ക് പ്രവേശനം നിഷേധിച്ചെന്നും ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് ഇടയാക്കിയത് എന്നാണ് നടി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/150261/complaint-actress-archanagautam-assaulted-video-viral)