#Juntakahashi | മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം; അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്

#Juntakahashi | മോഡലിന്റെ വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭം; അഭിനന്ദനവും വിമർശനവുമായി നെറ്റിസൺസ്
Oct 1, 2023 01:47 PM | By Priyaprakasan

(moviemax.in)വളരെ പെട്ടെന്ന് തന്നെ ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ചിലരെല്ലാം 'മാന്ത്രികത തോന്നിക്കുന്ന ഒന്ന്' എന്നാണ് അതിൽ മിക്കവരും ഇതിനെ വിശേഷിപ്പിച്ചത്.

ഫാഷൻ ലോകം എല്ലാ കാലത്തും മനുഷ്യരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ, ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രവുമായി പാരിസ് ഫാഷൻ വീക്ക് 2024 -ൽ ഒരു മോഡൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

പിന്നാലെ ഇതിനെ അഭിനന്ദിക്കുകയും വിമർശിക്കുകയുമാണ് നെറ്റിസൺസ്. ലോകമെമ്പാടുമുള്ള ആളുകൾ ആവേശത്തോടെ കാത്തിരിക്കുന്ന സ്പ്രിംഗ്-സമ്മർ ശേഖരങ്ങളോടെയുള്ള പാരിസ് ഫാഷൻ വീക്ക്, സെപ്തംബർ 25 -നാണ് ആരംഭിച്ചത്.

ഇതിലാണ് ജീവനുള്ള ചിത്രശലഭങ്ങളെ ഉൾക്കൊള്ളുന്ന വസ്ത്രം ധരിച്ചെത്തിയ മോഡൽ ശ്രദ്ധിക്കപ്പെട്ടത്. അണ്ടർകവർ ക്രിയേറ്റീവ് ഡയറക്ടറായ ജുൻ തകഹാഷിയാണ് ശ്രദ്ധേയമായ ഈ വസ്ത്രം തയ്യാറാക്കിയത്.

'ഡീപ് മിസ്റ്റ്' എന്നാണ് ബ്രാൻഡ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഫാഷൻ വീക്കിലെ മൂന്നാമത്തെ ദിവസമാണ് തകഹാഷി വൈറലായിക്കൊണ്ടിരിക്കുന്ന ഈ വസ്ത്രം അവതരിപ്പിച്ചത്.

അതിൽ മോഡലുകൾ എത്തിയത് ലാമ്പും പൂക്കളും ജീവനുള്ള ചിത്രശലഭങ്ങളും ഒക്കെയുള്ള വസ്ത്രങ്ങളുമായിട്ടാണ്. വളരെ പെട്ടെന്ന് തന്നെ ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.

ചിലരെല്ലാം ഈ ആശയത്തെ അഭിനന്ദിച്ചു. 'മാന്ത്രികത തോന്നിക്കുന്ന ഒന്ന്' എന്നാണ് അതിൽ മിക്കവരും ഇതിനെ വിശേഷിപ്പിച്ചത്.

എന്നാൽ, അതേസമയം തന്നെ അനവധിപ്പേർ ഈ വസ്ത്രത്തെ നിശിതമായി വിമർശിച്ചു. 'ജീവികൾ നിങ്ങൾക്ക് വസ്തുവൽക്കരിക്കാനുള്ളവയല്ല' എന്നാണ് അവർ അഭിപ്രായപ്പെട്ടത്. 'ഈ വസ്ത്രം തികച്ചും നിർവികാരമാണ്' എന്നും വിമർശകർ അഭിപ്രായപ്പെട്ടു.

#live #butterfly #inside #model's #dress #netizens #praised #criticized

Next TV

Related Stories
#viral | മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ശരീരത്തില്‍ കയറിയത് അറിഞ്ഞില്ല; സ്ത്രീക്ക് സംഭവിച്ചത്!...

Dec 11, 2023 10:10 PM

#viral | മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ശരീരത്തില്‍ കയറിയത് അറിഞ്ഞില്ല; സ്ത്രീക്ക് സംഭവിച്ചത്!...

അമ്പത്തിയേഴുകാരിയായ ഒരു സ്ത്രീയുടെ ശരീരത്തില്‍ ഇതുപോലെ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ...

Read More >>
#viral | ലേയ്സ് പാക്കറ്റ് വാങ്ങിയപ്പോള്‍ സംശയമായി; തുറന്നപ്പോള്‍ കണ്ടതും ഞെട്ടി! വൈറലായി വീഡിയോ

Dec 10, 2023 02:22 PM

#viral | ലേയ്സ് പാക്കറ്റ് വാങ്ങിയപ്പോള്‍ സംശയമായി; തുറന്നപ്പോള്‍ കണ്ടതും ഞെട്ടി! വൈറലായി വീഡിയോ

ഇപ്പോഴിതാ ഇത്തരത്തില്‍ ലേയ്സ് പാക്കറ്റിന്‍റെ പരിതാപകരമായ അവസ്ഥ ഒരു വീഡിയോയിലൂടെ തുറന്നുകാട്ടുകയാണൊരു...

Read More >>
#viral | 'ഗുലാബി ഷരാര'ക്കൊപ്പം അധ്യാപികയുടെ നൃത്തം; കൂടെ വിദ്യാർഥികളും -വീഡിയോ വൈറൽ

Dec 10, 2023 12:53 PM

#viral | 'ഗുലാബി ഷരാര'ക്കൊപ്പം അധ്യാപികയുടെ നൃത്തം; കൂടെ വിദ്യാർഥികളും -വീഡിയോ വൈറൽ

അധ്യാപികയും വിദ്യാർത്ഥികളും ക്ലാസ് മുറിക്ക് മുന്നിൽ പാട്ടിന് നൃത്തം...

Read More >>
#BaahubaliParatha | അമ്പോ ബാഹുബലി പറാത്ത! രണ്ടെണ്ണം ഒരു മണിക്കൂറിനുള്ളിൽ തിന്നുതീർക്കുന്നവർക്ക് സമ്മാനം; എന്താണെന്ന് അറിയാമോ?

Dec 10, 2023 11:53 AM

#BaahubaliParatha | അമ്പോ ബാഹുബലി പറാത്ത! രണ്ടെണ്ണം ഒരു മണിക്കൂറിനുള്ളിൽ തിന്നുതീർക്കുന്നവർക്ക് സമ്മാനം; എന്താണെന്ന് അറിയാമോ?

ബാഹുബലി എന്ന് പേരിട്ടിരിക്കുന്ന 32 ഇഞ്ച് പറാത്തകൾ കഴിച്ചാൽ മാത്രമാണ് സമ്മാനം...

Read More >>
#viral | ഒരേ പന്തലിൽ നാലുപേരെ ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്? വൈറലായി വീഡിയോ

Dec 10, 2023 11:12 AM

#viral | ഒരേ പന്തലിൽ നാലുപേരെ ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്? വൈറലായി വീഡിയോ

യുവാവ് പുഞ്ചിരിയോടെയാണ് അ​ഗ്നിക്ക് വലം വയ്ക്കുന്നത്....

Read More >>
#viral | 'ലോകത്തിന്റെ അവസാനം', ആകാശത്ത് പാറിപ്പറന്ന് ആയിരക്കണക്കിന് വെട്ടുക്കിളികൾ; വൈറലായി പോസ്റ്റ്

Dec 8, 2023 10:16 PM

#viral | 'ലോകത്തിന്റെ അവസാനം', ആകാശത്ത് പാറിപ്പറന്ന് ആയിരക്കണക്കിന് വെട്ടുക്കിളികൾ; വൈറലായി പോസ്റ്റ്

അനുകൂലമായ പരിസ്ഥിതിയാണെങ്കിൽ വളരെ പെട്ടെന്നാണ് ഇവ വംശവർധന...

Read More >>
Top Stories

News Roundup