#KannurSquad | കണ്ണൂർ സ്ക്വാഡ് നാളെ മുതൽ, ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

#KannurSquad | കണ്ണൂർ സ്ക്വാഡ് നാളെ മുതൽ, ചിത്രത്തിലെ ഗാനം പുറത്തിറങ്ങി
Sep 27, 2023 02:18 PM | By MITHRA K P

മ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. മൃദുഭാവേ ദൃഡകൃത്യേ എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്.

സുഷിൻ ശ്യാം ആണ് ആലാപനം. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയ ചിത്രമെന്ന് അണിയറക്കാർ അറിയിച്ചിരിക്കുന്ന സിനിമ വ്യാഴാഴ്ച തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. എഎസ്ഐ ജോർജ് മാർട്ടിൻ എന്നാണ് മമ്മൂട്ടിയുടെ നായക കഥാപാത്രത്തിൻറെ പേര്.

2180 അണിയറ പ്രവർത്തകരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ പ്രവർത്തിച്ചത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് അദ്ദേഹവും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ്. റോണി ഡേവിഡ് രാജ് മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, മനോജ് കെ യു തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരിക്കുന്നു. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ എസ് ജോർജ്, ഛായാഗ്രഹണം മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം സുഷിൻ ശ്യാം, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ,

മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ് ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ് നവീൻ മുരളി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ ആന്റണി സ്റ്റീഫൻ, ടൈറ്റിൽ ഡിസൈൻ ഏയ്സ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പിആർഒ പ്രതീഷ് ശേഖർ തുടങ്ങിയവരാണ് കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ.

#KannurSquad #Tomorrow #filmsong #out

Next TV

Related Stories
'പ്രകാശം പരത്തുന്ന പെണ്‍കുട്ടി ' കാലഘട്ടം  ആവശ്യപ്പെട്ടുന്ന സിനിമ - വിദ്യാധരന്‍ മാഷ്

Nov 28, 2025 12:58 PM

'പ്രകാശം പരത്തുന്ന പെണ്‍കുട്ടി ' കാലഘട്ടം ആവശ്യപ്പെട്ടുന്ന സിനിമ - വിദ്യാധരന്‍ മാഷ്

പ്രകാശം പരത്തുന്ന പെണ്‍കുട്ടി, വിദ്യാധരന്‍ മാഷ്, സിനിമ,...

Read More >>
'ഹാലിളകണ്ടെന്ന്' കോടതി; സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്നും ചോദ്യം

Nov 27, 2025 04:35 PM

'ഹാലിളകണ്ടെന്ന്' കോടതി; സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്നും ചോദ്യം

ഹാല്‍ സിനിമ,കത്തോലിക്കാ കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷന്‍...

Read More >>
Top Stories










News Roundup