ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. നേടിയ കയ്യടികളോളം തന്നെ തന്റെ പ്രസ്താവനകളിലൂടെ വിമര്‍ശനങ്ങളും കങ്കണ നേരിട്ടിട്ടുണ്ട്. ബോളിവുഡിലെ പിന്നാമ്പുറ കളികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാണ് കങ്കണ തുടക്കകാലത്ത് കയ്യടി നേടുന്നത്. അന്ന് താരത്തെ പിന്തുണയ്ക്കാന്‍ സോഷ്യല്‍ മീഡിയയിലും മറ്റുമൊക്കെ ധാരാളം പേരുണ്ടായിരുന്നു. എന്നാല്‍ പിന്‍കാലത്ത് തന്റെ നിലപാടുകളിലൂടെ ആരാധകരെ പോലും വിമര്‍ശകരാക്കി മാറ്റുകയായിരുന്നു.
സിനിമയ്ക്ക് പുറമെ സാമൂഹിക വിഷയങ്ങളിലും രാഷ്ട്രീയത്തിലുമൊക്കെയുള്ള കങ്കണയുടെ പ്രസ്താവനകള്‍ വലിയ വിവാദങ്ങളായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ കങ്കണയുടെ പേര് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ബോളിവുഡിലെ വിവാദ നായകനായ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ ആണ് ഇത്തവണ പ്രസ്താവനയുമായി എത്തിയിട്ടുണ്ട്. എക്‌സിലൂടെയാണ് (ട്വിറ്റര്‍) കങ്കണ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഡിസംബറിലാണ് വിവാഹ നിശ്ചയമെന്നുമാണ് കെആര്‍കെ ട്വീറ്റ് ചെയ്തിരിക്കുന്നത്.
''ബ്രേക്കിംഗ് ന്യൂസ്: 2023 ഡിസംബറില്‍ ഒരു ബിസിനസുകാരനുമായുള്ള കങ്കണ റണാവത്തിന്റെ വിവാഹ നിശ്ചയം നടക്കും. 2024 ഏപ്രിലിലായിരിക്കും അവരുടെ വിവാഹം. മുന്‍കൂര്‍ ആശംസകള്‍'' എന്നായിരുന്നു കെആര്‍കെയുടെ പ്രസ്താവന. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുന്ന ആളാണ് കെആര്‍കെ. ഇത്തരത്തില്‍ മുമ്പും ഇയാള്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.
കങ്കണയെക്കുറിച്ചു നടത്തിയ പ്രസ്താവനയേയും അങ്ങനെയാണ് സോഷ്യല്‍ മീഡിയ കാണുന്നത്. അതേസമയം പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പേരാണ് കെആര്‍കെയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'യോഗ്യനായ ഒരേയൊരാള്‍ സല്ലു ഭായ് തന്നെയാണ്, ചിലപ്പോല്‍ ഇയാള്‍ തന്നെയാകും. ഇവര്‍ നല്ല മാച്ചാണ്'' എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. താരത്തിന്റെ പ്രതികരണത്തിനായും സത്യാവസ്ഥ അറിയുന്നതിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.
#Bollywood #actress #Kangana #getting #married? #truth