ജൂനിയര്‍ ചീരുവിനു ചെല്ലപ്പേര് നല്‍കി താരകുടുംബം ഏറ്റെടുത്ത് ആരാധകര്‍

ജൂനിയര്‍ ചീരുവിനു ചെല്ലപ്പേര് നല്‍കി താരകുടുംബം ഏറ്റെടുത്ത് ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകര്‍ ഉള്ള താരകുടുംബമാണ് ചിരഞ്ജീവി സര്‍ജയുടെത് .താരത്തിന്റെ പെട്ടന്നുള്ള വിയോഗം മലയാളികള്‍ അടക്കം വളരെ ഞെട്ടലോടെയാണ് കേട്ടത് .

അടുത്തിടെയാണ് മേഘ്നക്കും ചീരുവിനും  കുഞ്ഞ് പിറന്നത്. ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിന് ശേഷം കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു മേഘ്‌ന.

ചിരു എങ്ങും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നുമായിരുന്നു താരം പറഞ്ഞത്. ഗര്‍ഭിണിയാണെന്നറിഞ്ഞതിന്റെ സന്തോഷം ആഘോഷിച്ച് തീരുന്നതിടയിലായിരുന്നു മേഘ്‌നയ്ക്ക് പ്രിയതമനെ നഷ്ടമായത്. പ്രിയതമന്‍ ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തെ മേഘ്‌ന അതിജീവിച്ചത് കുഞ്ഞിലൂടെയായിരുന്നു.


ആ പ്രതീക്ഷയായിരുന്നു താരത്തെ നയിച്ചത്.കുടുംബത്തിലെല്ലാവരും മികച്ച പിന്തുണയായിരുന്നു മേഘ്‌നയ്ക്ക് നല്‍കിയത്. ചിരു ആഗ്രഹിച്ചതരത്തിലായിരുന്നു ധ്രുവ സര്‍ജ ചടങ്ങുകള്‍ നടത്തിയത്.

സീമന്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വേദിയില്‍ മുഴുവനും ചിരുവിന്റെ ഫോട്ടോയും സ്ഥാപിച്ചിരുന്നു. ബേബി ഷവര്‍ പാര്‍ട്ടിയായിരുന്നു പിന്നീട് നടത്തിയത്.

വിവാഹ വിരുന്നിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ചടങ്ങുകളായിരുന്നു നടത്തിയിരുന്നത്. കുഞ്ഞതിഥിയുടെ ചെല്ലപ്പേര് പുറത്തുവിട്ടിരിക്കുകയാണ് മുത്തശ്ശനായ സുന്ദര്‍ രാജ്.ചിരുവിന്റെ പുനര്‍ജന്മമായാണ് എല്ലാവരും കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്. മകന്‍ ജനിച്ചുവെന്നറിഞ്ഞപ്പോള്‍ എല്ലാവരും സന്തോഷത്തിലായിരുന്നു.


ധ്രുവ സര്‍ജയായിരുന്നു കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയിരിക്കുകയാണ് മേഘ്‌നയും കുഞ്ഞും. മരുമകന്‍ വീട്ടിലേക്ക് തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്ന് മേഘ്‌നയുടെ പിതാവായ സുന്ദര്‍രാജ് പറയുന്നു. വിശേഷ ദിനത്തിലാണ് കുഞ്ഞതിഥി വീട്ടിലേക്ക് എത്തിയത്.

മരുമകന്‍ വീണ്ടും വീട്ടിലേക്ക് വന്ന് കയറിയെന്ന് വിശ്വസിക്കുകയാണ് എല്ലാവരുംകുഞ്ഞിന്റെ ജനനത്തോടെ കുടുംബത്തിലുള്ളവരുടെയെല്ലാം ദൈവവിശ്വാസം കൂടിയെന്നും അദ്ദേഹം പറയുന്നു. കുടുംബത്തിലെല്ലാവരേയും സന്തോഷിപ്പിച്ചാണ് കുഞ്ഞതിഥി എത്തിയിട്ടുള്ളത്. ചിന്റുവെന്നാണ് അവനെ ഞങ്ങള്‍ വിളിക്കുന്നത്. ചിരുവിന്റെ മകന്‍ ചിന്റു.


ഞങ്ങളുടെ പേടിയില്‍ നിന്നും ആശങ്കയില്‍ നിന്നുമെല്ലാം അവന്‍ ഞങ്ങളെ സുരക്ഷിതരാക്കുകയാണ്. അവന്റെ വരവില്‍ എല്ലാവരും ത്രില്ലിലാണെന്നും മേഘ്‌നയുടെ പിതാവ് പറയുന്നു. മകളെക്കുറിച്ചും പേരക്കുട്ടിയെക്കുറിച്ചും വാചാലനാവുകയായിരുന്നു അദ്ദേഹം.

എല്ലാവരേയും ഉള്‍പ്പെടുത്തി കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് നടത്തുമെന്നും അദ്ദേഹം പറയുന്നു. ആചാരപ്രകാരമുള്ള രീതിയിലായാരിക്കും ചടങ്ങുകള്‍ നടത്തുന്നത്. ആ ചടങ്ങില്‍ വെച്ച് അവന്റെ പേര് ഞങ്ങള്‍ പുറത്തുവിടുമെന്നും സുന്ദര്‍രാജ് പറയുന്നു. അവന്‍ ഇപ്പോള്‍ സന്തോഷത്തോടെ ഇരിക്കുകയാണ്.


എന്നും താന്‍ അത് ഉറപ്പ് വരുത്തും. കരുത്തയായ പെണ്‍കുട്ടിയാണ് ഞങ്ങളുടെ മകള്‍. ചിരു പോയപ്പോഴും അവള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുകയായിരുന്നു. ആശുപത്രിയില്‍ മുറിയില്‍ ചിരുവിന്റെ ഫോട്ടോ വെച്ചിരുന്നു മകള്‍.മേഘ്‌നയ്ക്ക് എല്ലാകാര്യങ്ങളിലും ധ്രുവയുടേയും ഭാര്യയുടേയും പിന്തുണയുണ്ടായിരുന്നു.

ഭര്‍തൃകുടുംബത്തിലുള്ളവരെല്ലാം മേഘ്‌നയെ ചേര്‍ത്തുപിടിച്ചിരുന്നു. കുഞ്ഞതിഥിയുടെ കാര്യങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് ധ്രുവ എത്തിയിരുന്നു. തനിക്ക് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്ന് ചിരു നേരത്തെ പറഞ്ഞിരുന്നു.

നമ്മള്‍ കാണിച്ചിരുന്ന വികൃതികളൊക്കെ അവനും കാണിക്കുമെന്നുമായിരുന്നു ചിരു എന്ന് പറഞ്ഞത്. കുഞ്ഞതിഥി വന്നതോടെ എല്ലാവരും സന്തോഷത്തിലാണെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്.

Chiranjeevi Sarja's family has a fan base in South India and Malayalam alike

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
Top Stories