#aparnajeeva | നിലവിൽ ബേബി പ്ലാനിങ്ങിനെ കുറിച്ച് ചിന്തിക്കുന്നില്ല; കാരണം പറഞ്ഞ് അപർണയും ജീവയും

#aparnajeeva | നിലവിൽ ബേബി പ്ലാനിങ്ങിനെ കുറിച്ച് ചിന്തിക്കുന്നില്ല; കാരണം പറഞ്ഞ് അപർണയും ജീവയും
Sep 21, 2023 10:31 PM | By Susmitha Surendran

ടെലിവിഷൻ ഷോകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാ പ്രേക്ഷക‍ർക്ക് പരിചിതരായവരാണ് ജീവയും അപർണയും. ഇവരെ കുറിച്ച് പെർഫക്ട് കപ്പിൾസ് എന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ പറയാൻ സാധിക്കും എന്നാണ് പ്രേക്ഷകാഭിപ്രായം.

ദമ്പതികൾ എങ്ങനെയായിരിക്കണം, എങ്ങനെ കുടുംബത്തെ സ്നേഹിക്കണം, കരിയറും കുടുംബവും സൗഹൃദവും എല്ലാം എങ്ങനെ ഒരുമിച്ചു കൊണ്ടുപോകണം എന്നൊക്കെ ഇരുവരുടെയും ചില അഭിമുഖങ്ങൾ കാണുമ്പോൾ മറ്റുള്ളവർക്ക് ബോധ്യമാവും. ഇപ്പോഴിതാ, ക്യൂ ആൻഡ് എ സെക്ഷനുമായി എത്തിയിരിക്കുകയാണ് താരങ്ങൾ.


അഭിമുഖങ്ങളിലെല്ലാം കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. ആദ്യമായി ക്യുഎ വീഡിയോ ചെയ്യുമ്പോഴും ബേബി പ്ലാനിംഗിനെ കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ജീവയും അപര്‍ണയും വിശദമായി തന്നെ അവയ്ക്ക് മറുപടി നൽകിയതുമാണ്. എന്നാൽ വീണ്ടും താരങ്ങളോട് ചോദിക്കുന്നതും ഇതേ ചോദ്യം തന്നെയാണ്.

'ബേബി പ്ലാനിംഗിനെ കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ വരാറുണ്ട്. ഒരു ഫാമിലി പൂര്‍ണ്ണമാവുന്നത് ഒരു കുഞ്ഞ് വരുമ്പോഴാണല്ലോ. ഞങ്ങളെ സംബന്ധിച്ച്, മൂന്നാമതൊരാളുടെ ആഗ്രഹത്തിനായി ഒരു കുഞ്ഞ് വരണമെന്നല്ല.


ഞങ്ങളുടെ ജീവിതത്തില്‍ കുറേ സ്ട്രഗിള്‍സ് അനുഭവിച്ചിട്ടുണ്ട്. അതൊന്നും വരാതെ കുഞ്ഞിനെ നോക്കണമെന്നം നല്ലൊരു ജീവിതവും സൗകര്യങ്ങളുമൊക്കെ കൊടുക്കണമെന്നുമാണ് ആഗ്രഹം. ഇപ്പോള്‍ ഞങ്ങള്‍ക്ക് ബേബി പ്ലാനിംഗില്ല', എന്നാണ് ജീവയും അപർണയും പറയുന്നത്.

കഴിയുമെങ്കില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ എന്നും അപര്‍ണ പറഞ്ഞിരുന്നു. ഇത് റെലവന്റായൊരു ചോദ്യമേയല്ല. കുട്ടികളുണ്ടാവാന്‍ ബുദ്ധിമുട്ടുന്ന കപ്പിള്‍സിനോട് സദുദ്ദേശത്തോടെ ആണെങ്കിലും ഈ ചോദ്യം ചോദിച്ചാല്‍ നെഗറ്റീവ് ഇംപാക്റ്റായിരിക്കും.

നമ്മള്‍ അറിഞ്ഞോ, അറിയാതെയോ ഓപ്പോസിറ്റ് നില്‍ക്കുന്നയാളെ ഹേര്‍ട്ട് ചെയ്യുന്ന ചോദ്യമായി അത് മാറുമെന്നായിരുന്നു ജീവ വിശദീകരിച്ചത്.

ഇപ്പോഴത്തെ കല്യാണങ്ങളൊക്കെ കാണുമ്പോള്‍ ഒന്നൂടെ കല്യാണം കഴിച്ചാലോ എന്ന് തോന്നാറുണ്ട്. അതേക്കുറിച്ച് ഞങ്ങളെപ്പോഴും പറയാറുണ്ട്. ഞങ്ങള്‍ കല്യാണം കഴിക്കുന്ന സമയത്ത് ഒട്ടും അടിപൊളിയായിരുന്നില്ല. ഹല്‍ദി, സംഗീത് നൈറ്റ്, റിസപ്ക്ഷനൊന്നും അന്നുണ്ടായിരുന്നില്ല എന്നും ഇരുവരും പറയുന്നു.

#Not #currently #thinking #baby #planning #Aparna #Jeeva #explain #reason

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories










News Roundup