അടുത്തിടെ നടിയും മോഡലുമായി കിം കര്‍ദാഷ്യൻ അടുത്തിടെ തന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചിരുന്നു. ഒരു സ്വകാര്യ ദ്വീപിലായിരുന്നു അടുത്ത സുഹൃത്തുക്കള്‍ക്ക് ഒപ്പം ജന്മദിനം ആഘോഷിച്ചത്.
ഇത് വൻ വിവാദമായിരിക്കുകയാണ്. കൊവിഡ് കാലത്ത് ഇങ്ങനെ ജന്മദിനം ആഘോഷിക്കേണ്ടതുണ്ടോ എന്ന വിവാദം ആണ് ഉയരുന്നത് .
കിം തന്നെയായിരുന്നു തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്.കിമ്മിന്റെ ഭര്‍ത്താവ് കന്യെ വെസ്റ്റും ആഘോഷത്തിനുണ്ടായിരുന്നു.സ്വകാര്യ ജെറ്റിലായിരുന്നു ആഘോഷത്തിനായി കിമ്മും സംഘവും ദ്വീപിലേക്ക് പറന്നത്.ലോസ് ഏഞ്ചല്‍സില്‍ നിന്ന് 6,400 കിലോമീറ്ററില്‍ അധികം യാത്ര ചെയ്‍താണ് കിമ്മും സംഘവും ദ്വീപിലെത്തിയത്.
നൃത്തവും കയാക്കിംഗും നീന്തലും ഒക്കെയായി അടുത്ത സുഹൃത്തുക്കള്‍ക്ക് ഒപ്പം ജന്മദിനം ആഘോഷിച്ചെന്ന് കിം സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരുന്നു.കിമ്മിന്റെ ഭര്‍ത്താവ് കന്യെ വെസ്റ്റും ആഘോഷത്തിനിടെ ഇവര്‍ക്കൊപ്പം ചേര്‍ന്നു.എന്നാല്‍ കിമ്മിന്റെ ആഘോഷം വൻ വിവാദമായി മാറി.
കൊവിഡ് കാലത്ത് ഇങ്ങനെ ആഘോഷിക്കാമോയെന്നാണ് വിമര്‍ശനം.കൊവിഡ് കാരണം 226,000 അമേരിക്കക്കാര്‍ മരിച്ചു. കാലിഫോര്‍ണിയയില്‍ ഇപ്പോഴും അനാവശ്യ യാത്ര വിലക്ക് നിലനില്‍ക്കുന്നുണ്ടെന്നും ചിലര്‍ പറയുന്നു.
ആശുപത്രിയില്‍ ഒറ്റയ്‍ക്ക് ചികിത്സയില്‍ കഴിയേണ്ടിവരുന്ന ആള്‍ക്കാര്‍ മരിച്ചുവീഴുമ്പോള്‍ ബന്ധുക്കള്‍ക്ക് ഫോണിലൂടെ മാത്രം കാണേണ്ടി വരുന്ന അവസ്ഥയാണ്.
അങ്ങനെയുള്ളപ്പോഴാണ് മറ്റ് ചിലര്‍ യാത്ര നടത്തുന്നതെന്നും വിമര്‍ശിക്കുന്നു.യാത്ര പോകുന്നതിന് രണ്ട് ആഴ്‍ച മുമ്പ് അതിഥികളോട് ക്വാറന്റൈനില്‍ പോകാൻ ആവശ്യപ്പെട്ടിരുന്നു ആരോഗ്യസംബന്ധമായ നടപടി ക്രമങ്ങള്‍ നടത്തിയിരുന്നുമെന്നാണ് കിമ്മിന്റെ മറുപടി.
Actress and model Kim Kardashian recently celebrated her birthday extensively. He was celebrating his birthday with close friends on a private island