logo

ശാന്തമ്മ ചേച്ചി, ഇത് ക്രൂരമായിപ്പോയി-തുറന്നടിച്ച് ശാന്തിവിള ദിനേശ്!

Published at Jun 10, 2021 01:44 PM ശാന്തമ്മ ചേച്ചി, ഇത് ക്രൂരമായിപ്പോയി-തുറന്നടിച്ച് ശാന്തിവിള ദിനേശ്!

അന്തരിച്ച നടൻ രാജൻ പി. ദേവിൻ്റെ ഇളയ മകനും നടനുമായ ഉണ്ണി പി രാജിൻ്റെ ഭാര്യ തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ണി പി രാജ് കസ്റ്റഡിയിൽ കഴിയുകയാണ്. അതിനിടെ ഇപ്പോഴിതാ രാജൻ പി. ദേവിന്റെ മകനും ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നിർമ്മാതാവുമൊക്കെയായ ശാന്തിവിള ദിനേശ്. ഉണ്ണിയും അവരുടെ അമ്മ ശാന്തമ്മയും ജീവിച്ചു തുടങ്ങിയ പെൺകുട്ടിയെ അകാലത്തിൽ തൂങ്ങിമരിക്കാൻ വിട്ടുകൊടുത്ത ദ്രോഹികളാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഉണ്ണിയ്ക്കു പിന്നാലെ കേസിൽ ശാന്തമ്മയും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായാൽ അതിനെതിരെ സമരം ചെയ്യാൻ താൻ മുന്നിൽ നിൽക്കുമെന്നും ശാന്തിവിള ദിനേശ് തൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെ വ്യക്തമാക്കി.

ശാന്തിവിള ദിനേശ് പറയുന്നതിങ്ങനെയാണ്. 'താൻ രാജേട്ടനുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ്. ജീവിതത്തെ ആഘോഷമാക്കിയ നടനാണ് രാജൻ പി. ദേവ്. അദ്ദേഹത്തിന്റെ കാട്ടുകുതിര എന്ന നാടകം നേരിട്ടു കണ്ടിട്ടുമുണ്ട്'. അത്രയേറെ ഹൃദയബന്ധമുള്ള രാജേട്ടന്റെ കുടുംബം കാട്ടിക്കൂട്ടുന്ന വിക്രിയകളും ആ പേര് മോശമാക്കാൻ ആ കുടുംബം കാണിക്കുന്ന കൊള്ളരുതായ്മകളും കാണുമ്പോൾ ദൗർഭാഗ്യം എന്നേ പറയാൻ പറ്റൂവെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

‘പ്രിയങ്ക എന്നൊരു പാവം കുട്ടിയെ രാജേട്ടന്റെ മകൻ ഉണ്ണി ഒരു വിവാഹം കഴിച്ചു. ഒരു കുഞ്ഞാകുന്നതിനു മുമ്പ് അത് സഹികെട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു. ആ കുട്ടിയുടെ അമ്മയും സഹോദരനും പറയുന്നതൊക്കെ കേട്ടാൽ സങ്കടം തോന്നും. എങ്ങനെയെങ്കിലും ജീവിതം പച്ചപിടിക്കണമെന്നാഗ്രഹിച്ചാണ് അവൾ അവിടെയെത്തിയത്. ആ കുട്ടിയെ നിഷ്കരുണം സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിക്കുകയും തല്ലിച്ചതക്കുകയുമൊക്കെ ചെയ്ത ഈ കേസിൽ ഉണ്ണി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.


ഉണ്ണിയുടെ അമ്മ ശാന്തമ്മ കൂടി പ്രതിപ്പട്ടികയിലുണ്ട്. പണം കാണുമ്പോൾ കണ്ണ് മഞ്ഞളിക്കുന്ന ദുരന്തമാണ് അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ശാന്തിവിള പറഞ്ഞു. ആ ചെറുക്കൻ ജയിലിൽ കിടക്കുകയും ചെയ്യുന്നു. അവനെപ്പറ്റി നാട്ടുകാർ പലതും പറയുന്നുണ്ടെന്നും ഇവര്‍ കുടുംബമായി അങ്കമാലിയിലാണ് ഇപ്പോൾ താമസിക്കുന്നതെന്നും നിർമ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്.

ശാന്തമ്മ ചേച്ചി, ഇത് ക്രൂരമായിപ്പോയി, നിങ്ങൾക്കും ഒരു മകളുണ്ടെന്ന് ആലോചിക്കണമായിരുന്നു. ഇതിന് അവർ അനുഭവിക്കുക തന്നെ ചെയ്യും. ആ കുട്ടി ചെയ്ത കുറ്റമെന്താണ്. 35 പവന്റെ സ്വർണമാണ് കൊടുത്തത്, പിന്നീട് മൂന്ന് ലക്ഷം രൂപയോളവും കൊടുത്തു. താമസിക്കുന്ന വീട്ടിൽ ടിവി മേടിക്കാൻ ഭാര്യ വീട്ടിൽ പോയി വാശിപിടിച്ചുവെന്നും ഇവർക്ക് നാണമില്ലേ എന്നും ശാന്തിവിള ദിനേശ് പറയുന്നു.


നിങ്ങൾക്ക് പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കില്‍ രക്ഷപ്പെടാനാകില്ല. ഇവർക്കു ശിക്ഷ കിട്ടിയേ തീരൂവെന്നും ഇങ്ങനെയുള്ളവരെ വെറുതെ വിടരുതെന്നും ജീവിച്ചു തുടങ്ങിയ പെൺകുട്ടിയെ അകാലത്തിൽ തൂങ്ങിമരിക്കാൻ വിട്ടുകൊടുത്ത ദ്രോഹികളാണ് ഇവരെന്നും ശാന്തിവിള പറയുന്നു. ശാന്തമ്മയുടെ മരുമകന് രാഷ്ട്രീയപിൻബലം ഉണ്ടെന്നാണ് കേൾക്കുന്നത്. ഈ കേസിൽ അട്ടിമറികൾ ഉണ്ടായാൽ അതിനെതിരെ സമരം ചെയ്യാൻ ഞാൻ തന്നെ മുന്നിലുണ്ടാകുമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി

Shantamma Chechi, this has gone brutally-openly Shanthivila Dinesh!

Related Stories
കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

Jun 24, 2021 04:37 PM

കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

കെജി ജോർജിനെക്കുറിച്ചുള്ള ശാന്തിവിള ദിനേശിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മലയാളികളുടെ പ്രിയ സംവിധായകന്റെ ഇപ്പോഴത്തെ അവസ്ഥ...

Read More >>
ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

Jun 24, 2021 04:10 PM

ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ,...

Read More >>
Trending Stories