ബോളിവുഡ് സിനിമ മേഖലയില്‍ തന്നെ നിരവധി ആരാധകര്‍ ഉള്ള താരമാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ്. തന്റെ സ്റ്റാഫിന് ദസറ ദിവസം ജാക്വിലിൻ കാർ സമ്മാനമായി നൽകിയത് വാർത്തകളിൽ ഇടംനേടിയിരുന്നു.സമൂഹമാധ്യമങ്ങളിൽ സജീവമായ താരം വിശേഷങ്ങൾക്കൊപ്പം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വൈറലാകുന്നതും അത്തരത്തിലൊരു ഫോട്ടോ ഷൂട്ടാണ്. തന്റെ കിടക്കയിൽ അലസമായ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഡീപ് നെക്കിലുള്ള വെള്ള ക്രോപ് ടോപ്പും ഓറഞ്ച് ഷോർട്സുമാണ് ജാക്വിലിൻ ധരിച്ചിരിക്കുന്നത്. സിംപിൾ മേക്കപ്പിലും അതീവ സുന്ദരിയാണ് ജാക്വിലിൻ. കൈയിൽ ബുക്കുമായി വ്യത്യസ്ത ഭാവങ്ങളിൽ താരത്തെ ചിത്രത്തിൽ കാണാം. 'ചിന്തകളെ മാറ്റൂ ജീവിതം മാറ്റൂ, ലോകം .വേണ്ടെന്ന് പറഞ്ഞാലും നിങ്ങളുടെ സന്തോഷത്തെ പിന്തുടരൂ' എന്നീ അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് തന്റെ ജോലിക്കാരന് പുതുപുത്തന്‍ കാര്‍ സമ്മാനിച്ച് ജാക്വിലിന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.
ദസറ ആഘോഷത്തിന്റെ വേളയിലാണ് താരം ജീവനക്കാരനെ ഞെട്ടിച്ചത്. കാറിന്റെ പൂജ ചടങ്ങില്‍ ജാക്വിലിൻ പങ്കെടുക്കുന്നതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.ശ്രീലങ്കക്കാരിയായ ജാക്വിലിൻ ഫെര്‍ണാണ്ടസ് ഒട്ടേറെ ഹിറ്റ് ഹിന്ദി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. അമിതാഭ് ബച്ചന്റെ അലാദിൻ എന്ന ചിത്രത്തിലൂടെ 2009ലാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ് ആദ്യമായി ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്.
Jacqueline Fernandez, a Bollywood actress, has been in the news for gifting a Jacqueline car to her staff on Dussehra