ബായതണ്ട് നാളെ ബെട്ടിടാണ്, യുദ്ധം നാളെ തുടങ്ങുന്നു – സമൂഹ മാധ്യമങ്ങളിൽ വൈറലായി മരക്കാർ മോഡൽ വിവാഹക്ഷണക്കത്ത്

ബായതണ്ട് നാളെ ബെട്ടിടാണ്, യുദ്ധം നാളെ തുടങ്ങുന്നു – സമൂഹ മാധ്യമങ്ങളിൽ വൈറലായി മരക്കാർ മോഡൽ വിവാഹക്ഷണക്കത്ത്
2021-12-04T14:02:00 | By Kavya N

രണ്ടു ദിവസങ്ങൾക്ക് മുൻപ് ആണ് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായ മരക്കാർ അറബിക്കടലിൻ്റെ സിംഹം റിലീസ് ചെയ്തത്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാലാണ് കുഞ്ഞാലിമരയ്ക്കാർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ആശിർവാദ് പ്രൊഡക്ഷൻസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചത്.

പുലർച്ചെ 12 മണിക്ക് ആയിരുന്നു കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ഈ ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരവേൽപ്പ് ആയിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആദ്യ ദിന കളക്ഷനിൽ ഇപ്പോൾ രണ്ടാം സ്ഥാനത്ത് ആണ് മരക്കാർ. ഒടിയൻ ആണ് ഒന്നാം സ്ഥാനത്തുള്ളത്. ലൂസിഫർ ആണ് നിലവിൽ മൂന്നാംസ്ഥാനത്ത്.


അതേസമയം സിനിമയ്ക്കു സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമ ഒരു വിഷ്വൽ ട്രീറ്റ് ആണെങ്കിലും സിനിമയുടെ തിരക്കഥ വളരെ മോശമാണ് എന്നാണ് നിരൂപകർ പറയുന്നത്. നിരൂപകർ മാത്രമല്ല ഇതുതന്നെയാണ് സാധാരണ സിനിമ പ്രേക്ഷകരുടെയും അഭിപ്രായം. അതേസമയം സിനിമ ഒരു ഇമോഷണൽ ഡ്രാമ ആണ് എന്ന നിലയിൽ കണ്ടാൽ ഇഷ്ടപ്പെടും എന്നാണ് ചില ആളുകൾ എങ്കിലും പറയുന്നത്. നല്ല രീതിയിൽ ചിത്രത്തെ ഫാമിലി ഏറ്റെടുക്കുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അത്യാവശ്യം നല്ല രീതിയിൽ ഫാമിലി കയറുന്നുണ്ട് ചിത്രത്തിന്. അതുകൊണ്ടുതന്നെ ഈ ശനി, ഞായർ ദിവസങ്ങളിൽ ഒരു അനക്കം വരാൻ സാധ്യതയുണ്ട്.

സിനിമയിലെ ഏറ്റവും മോശം എന്ന് ആളുകൾ പറയുന്നത് സിനിമയിലെ സംഭാഷണങ്ങൾ ആണ്. മോഹൻലാലിന് ഒട്ടും വഴങ്ങാത്ത ഒരു സ്ലാങ് ആണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. കിളിച്ചുണ്ടൻ മാമ്പഴം ചലച്ചിത്രത്തിൽ ഒരിക്കൽ പ്രയോഗിച്ചു പാളിപ്പോയ സ്ലാങ് ആണ് വീണ്ടും ഉപയോഗിച്ചിരിക്കുന്നത്. മോഹൻലാൽ പറയുന്ന സീരിയസ് ഡയലോഗുകൾ പോലും കോമഡി ആയിട്ടാണ് പ്രേക്ഷകർക്ക് അഭിപ്രായപ്പെടുന്നത്. “ബെട്ടിയിട്ട ബായ് തണ്ട് പോലെ കിടക്കുന്ന കിടപ്പ് കണ്ട എളാപ്പ” എന്ന ഡയലോഗ് ഒക്കെ തിയേറ്ററുകളിൽ വലിയ ചിരിയാണ് പടർത്തിയത്. ഇതേ ഡയലോഗ് സമൂഹമാധ്യമങ്ങളിലും വലിയ പരിഹാസങ്ങൾക്ക് കാരണമായി.


ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ക്ഷണക്കത്ത് ആണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്. മരക്കാർ സിനിമയുടെ പോസ്റ്റർ പോലെയാണ് ഈ ക്ഷണക്കത്ത് അടിച്ചിരിക്കുന്നത്. മോഹൻലാലിന് പകരം വരൻ്റെ ഫോട്ടോ ആണ് നൽകിയിരിക്കുന്നത്. മരക്കാർ സിനിമയിലെ ഡയലോഗുകൾ കോമഡി ആയി പോസ്റ്ററിൽ നൽകിയിട്ടുണ്ട്. എന്തൊക്കെയായാലും ഈ ക്ഷണക്കത്ത് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

Content Highlight: Marakkar model wedding invitation goes viral on social media

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup