logo

വീണ്ടും ചര്‍ച്ചയായി ജനപ്രിയ ജോഡികളുടെ വിവാഹം

Published at Jun 7, 2021 12:45 PM വീണ്ടും ചര്‍ച്ചയായി ജനപ്രിയ ജോഡികളുടെ വിവാഹം

ദിലീപും കാവ്യ മാധവനും വിവാഹിതരാവുകയാണെന്നറിഞ്ഞപ്പോള്‍ സന്തോഷിച്ചവര്‍ മാത്രമല്ല ഞെട്ടിയവരുമുണ്ടായിരുന്നു. മുഹൂര്‍ത്തത്തിന് നിമിഷങ്ങള്‍ ശേഷിക്കവെയായിരുന്നു ദിലീപ് വിവാഹത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്. സിനിമാലോകത്തുള്ളവരില്‍ പലര്‍ക്കും ഈ വിവാഹത്തെക്കുറിച്ച് അറിയാമായിരുന്നു. സംവിധായകരും താരങ്ങളുമെല്ലാമായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. മീനാക്ഷിയായിരുന്നു സന്തോഷത്തോടെ ദിലീപിനെ വേദിയിലേക്ക് ആനയിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും ആരാധകര്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരിക്കുകയാണ് ഇപ്പോള്‍.


2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. വിവാഹത്തിന് നിമിഷങ്ങള്‍ ശേഷിക്കവെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. മകളാണ് രണ്ടാമതൊരു വിവാഹത്തിനായി നിര്‍ബന്ധിച്ചത്. തന്റെ പേരില്‍ ബലിയാടായ ആളെത്തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു താനെന്നായിരുന്നു ദിലീപ് പറഞ്ഞത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ദിലീപും കാവ്യ മാധവനും വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ വ്യത്യസ്തമായാണ് പ്രതികരിച്ചത്. കാത്തിരുന്ന കാര്യമാണെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. മറുവിഭാഗമാവട്ടെ താരത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷമായാണ് ദിലീപിന് ആരാധകപിന്തുണ കുറഞ്ഞതെന്നായിരുന്നു ചിലര്‍ പറഞ്ഞത്.ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരമായി ഇടം നേടിയവരാണ് ദിലീപും കാവ്യ മാധവനും. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തിയത് നല്ലതാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മുന്‍പ് പ്രചരിച്ച കാര്യങ്ങള്‍ ശരിവെക്കുന്ന തരത്തിലായിപ്പോയി കാര്യങ്ങളെന്നുള്ള വിമര്‍ശനങ്ങളുമായാണ് മറുവിഭാഗം എത്തിയത്.


മഞ്ജു വാര്യരെ ഒഴിവാക്കിയത് കാവ്യ മാധവന് വേണ്ടിയായിരുന്നുവെന്ന തരത്തിലുള്ള ഗോസിപ്പുകളായിരുന്നു ഒരുകാലത്ത് പ്രചരിച്ചത്. ദിലീപും കാവ്യയും നേരത്തെ തന്നെ ഇഷ്ടത്തിലായിരുന്നുവെന്നുള്ള കിംവദന്തികളുമുണ്ടായിരുന്നു. പാപ്പരാസികള്‍ വിടാതെ പിന്തുടര്‍ന്ന താരങ്ങള്‍ കൂടിയായിരുന്നു ഇരുവരും. ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ വിവാഹമെന്നായിരുന്നു ചിലര്‍ വിശേഷിപ്പിച്ചത്.

ദിലീപിനെ മൂത്ത ജ്യേഷ്ഠനായാണ് കാണുന്നത്. എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. വീട്ടിലുള്ളവര്‍ക്കും അദ്ദേഹത്തെ അറിയാം. മഞ്ജു ചേച്ചിയോടാണ് വിഷമങ്ങളെക്കുറിച്ചെല്ലാം സംസാരിക്കാറുള്ളത്. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് മഞ്ജു ചേച്ചിയുമായി സംസാരിച്ചിരുന്നു എന്നൊക്കെയാണ് വിവിധ അഭിമുഖങ്ങളിലായി കാവ്യ മാധവന്‍ പറഞ്ഞത്. ദിലീപിനെ ചേട്ടനായാണ് കാണുന്നതെന്ന് പറഞ്ഞതാണ് പ്രേക്ഷകര്‍ വിമര്‍ശിച്ചത്.


മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളായിരുന്നു വിവാഹ ശേഷം ദിലീപിന് നേരിടേണ്ടി വന്നത്. കടുത്ത പ്രതിസന്ധിക്കിടയില്‍ ദിലീപിനും കുടുംബത്തിനും പിന്തുണയേകി കൂടെ നില്‍ക്കുകയായിരുന്നു കാവ്യ മാധവന്‍. വിവാഹ ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നില്ല താരം. മകളായ മഹാലക്ഷ്മിയുടെ കാര്യങ്ങളെല്ലാമായി തിരക്കിലാണെന്നും സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചൊന്നും ചിന്തിക്കുന്നേയില്ലെന്നും താരം പറഞ്ഞിരുന്നു.

The marriage of popular couples was discussed again

Related Stories
'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

Jul 29, 2021 10:28 AM

'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്...

Read More >>
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

Jul 28, 2021 10:21 AM

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ്...

Read More >>
Trending Stories