"കൊറോണ ഗന്ധര്‍വന്‍" ശാലുവിന്റെ നൃത്ത വീഡിയോ ശ്രെദ്ധ നേടുന്നു

Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിലെ  നര്‍ത്തകിയും സിനിമാ-സീരിയല്‍ താരവുമായ  ശാലു മേനോന്‍. നിരവധി കഥാപാത്രങ്ങള്‍ പ്രേഷകര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട് .  ശാലു 2016ലാണ് വിവാഹിതയായത്. സീരിയല്‍ താരം സജി ജി. നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. ഇടയ്ക്ക് ഒരു ഇടവേള എടുത്തെങ്കിലും 'കറുത്ത മുത്ത്' സീരിയലിലെ 'കന്യ' എന്ന വേഷത്തില്‍ മിനി സ്‌ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവാണ് ശാലു നടത്തിയത്.

പിന്നീട് 'മഞ്ഞില്‍വിരിഞ്ഞ പൂവി'ല്‍ കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ചു. ഇടയ്ക്ക് നൃത്തം അഭ്യസിപ്പിക്കാന്‍ ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലയങ്ങള്‍ നടത്തി വരികയാണിപ്പോള്‍.സോഷ്യല്‍മീഡിയയില്‍ സജീവമായ ശാലു മേനോന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.


നിലാവിന്‍റെ നീലഭസ്മക്കുറിയുമായി എന്ന പാട്ടിനൊപ്പമാണ് കൊറോണ ഗന്ധര്‍വന്‍ എന്ന പേരില്‍ വീഡിയോ ഇറക്കിയത്. കൊറോണക്കാലത്ത് പുറത്തിറങ്ങി നടക്കുന്നതിനെപ്പറ്റിയും, കൊറോണയെ ലോകത്തുനിന്ന് ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയെല്ലാം പറഞ്ഞാണ് സംഗീത വീഡിയോ താരം പുറത്തിറക്കിയിരിക്കുന്നത്.

രാജീവ് നെടുംങ്കണ്ടം സംവിധാനം നിര്‍വഹിച്ച വീഡിയോയില്‍, മിനി സ്‌ക്രീനുകളിലൂടെ മലയാളിക്ക് സുപരിചിതനായ യുവയാണ് ശാലുവിനൊപ്പം കൊറോണാ ദേവനായി വീഡിയോയിലുള്ളത്. ലോക് ഡൗണിന്‍റെ പരിമിതികളില്‍ നിന്നുകൊണ്ടും മനോഹരമായ വീഡിയോയാണ് സമ്മാനിച്ചതെന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്. 'ഇത്ര സുന്ദരനാണോ കൊറോണ' എന്നാണ് മറ്റൊരു കമന്‍റ്. അടുത്തിടെ ശാലു പുറത്തിറക്കിയ നൃത്താവിഷ്‌കാരങ്ങളെല്ലാംതന്നെ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നു

Shalu Menon is a Malayalam dancer and film and serial star. Several characters have been brought to the front of the audience

Next TV

Related Stories
രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

Jul 12, 2025 04:20 PM

രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്...

Read More >>
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall