logo

അഭിനയത്തിലേക്ക് തത്ക്കാലമില്ല; വിവാഹ ജീവിതം അതി സുന്ദരം:ഭാമ പറയുന്നു

Published at Jun 3, 2021 10:43 AM അഭിനയത്തിലേക്ക് തത്ക്കാലമില്ല; വിവാഹ ജീവിതം അതി സുന്ദരം:ഭാമ പറയുന്നു

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ നടി കോട്ടയം സ്വദേശിനിയാണ് ഭാമ . മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഭാമ അമ്മയായ വിശേഷം പുറത്തുവരുന്നത്.

ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് അമ്മയായ സന്തോഷവും ഭാമ പങ്ക് വച്ചത്. ബേബി ഷവർ ചിത്രങ്ങളോ കുഞ്ഞിന്റെ ചിത്രങ്ങളോ ഇത് വരെയും പങ്കിട്ടിട്ടില്ലെങ്കിലും കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കിടുന്നതിൽ ഭാമ പിശുക്ക് കാണിക്കാറില്ല. ഇപ്പോൾ ആരാധകരുടെ നിരവധി ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടികൾ ആണ് വൈറൽ ആകുന്നത്.


കഴിഞ്ഞ വർഷം ജനുവരി മുപ്പതിനാണ് ഭാമ വിവാഹിതയായത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹം കോട്ടയത്ത് വെച്ചാണ്‌ നടന്നത് . പിന്നീട് സിനിമാ ലോകത്തെ സുഹൃത്തുക്കൾക്ക് മാത്രമായി മറ്റൊരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അരുണിനെ പരിചയപ്പെട്ട സംഭവത്തിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും ഭാമ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

കൊച്ചിയിൽ ആണ് ഉള്ളതെന്നും വിവാഹജീവിതം വളരെ മനോഹരമായി തന്നെ പോകുന്നുവെന്നും ഭാമ ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയായി പറയുന്നു. അഭിനയം തത്ക്കാലം നിർത്തി. ഇത് വരെ കൊവിഡ് ബാധിച്ചിട്ടില്ല. 32 വയസ്സായി തനിക്കെന്നും ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയായി ഭാമ പറയുന്നു. കുഞ്ഞു സുഖമായി ഇരിക്കുന്നു ആറ് മാസം ആണ് പ്രായമെന്നും നടി സോഷ്യൽ മീഡിയ വഴി വ്യക്തമാക്കി.


ഷോപ്പിംഗ്, യാത്രകൾ, അമ്പല ദർശനം, പുതിയ ആളുകളെ പരിചയപ്പെടാൻ കഴിയാത്തത്, ഫങ്ക്ഷന്സ് എല്ലാം ലോക് ഡൗൺ കാലത്ത് മിസ് ചെയ്യുന്നുവെന്നും നടി വ്യക്തമാക്കി. ബാച്ച്ലർ ലൈഫും വിവാഹജീവിതവും രണ്ടും അതിന്റെ തലങ്ങളിൽ സുന്ദരമാണ് എന്നും ഭാമ പ്രതികരിച്ചു.


കുഞ്ഞിനെ എന്താണ് കാണിക്കാത്തത്, ബേബി ഷവർ ചിത്രങ്ങളും എന്താണ് പോസ്റ്റ് ചെയ്യാത്താന് എന്ന് ചോദിച്ചപ്പോൾ ഉടനെ ഉണ്ടാകും എന്ന മറുപടിയാണ് ഭാമ നൽകിയത്. ലൈവ് വരുന്നതിനെ പറ്റി ആലോചിക്കാം എന്നും ഭാമ പറയുന്നു.അതേസമയം എന്നാണ് ദുബായിലേക്ക് എത്തുന്നത് എന്ന നടി രാധികയുടെ ചോദ്യത്തിനും ഭാമ മറുപടി നൽകി. വരാമെടി , ഈ വര്ഷം അവസാനിക്കുമ്പോഴേക്കും കൊവിഡ് സാഹചര്യങ്ങൾ മാറി മറിഞ്ഞാൽ ഞങ്ങൾ ദുബായിലേക്ക് വരും എന്നാണ് ഭാമ മറുപടിയായി പറയുന്നത്. ഇരുവരുടെയും സംഭാഷണങ്ങളിൽ നിന്നും അവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മനസിലാക്കാൻ കഴിയും എന്നാണ് ആരാധകർ നൽകുന്ന കമന്റുകൾ.

There is no time for acting; Married life is beautiful: says Bhama

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories