വെല്ലുവിളിയാണെങ്കിൽ താൻ തീരുമാനിക്കുന്നത് ഇങ്ങനെയാവും; നടി സാമന്ത

വെല്ലുവിളിയാണെങ്കിൽ താൻ തീരുമാനിക്കുന്നത് ഇങ്ങനെയാവും; നടി സാമന്ത
Dec 1, 2021 09:14 PM | By Susmitha Surendran

സിനിമാ പാരമ്പര്യം ഒന്നുമില്ലെങ്കിലും സ്വന്തം കഴിവ് കൊണ്ട് തെന്നിന്ത്യയിലൊട്ടാകെ നിറസാന്നിധ്യമായി മാറിയ താരമാണ് സാമന്ത രുത്പ്രഭു. പല ഭാഷകളിലായി കൈനിറയെ സിനിമകളുമായി സാമന്ത ഇപ്പോഴും സജീവമാണ്.

ഇത്രയും കാലം ക്യൂട്ട് സുന്ദരിയായി ആരാധകര്‍ വിശേഷിപ്പിച്ചിരുന്ന സാമന്തയെ തേടി നിരന്തരം വിമര്‍ശനങ്ങളും വിവാദങ്ങളും മാത്രമാണ് ഇപ്പോള്‍ വരുന്നത്. ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നടി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുമായി സംസാരിച്ച് ഒത്തുതീര്‍പ്പായി രണ്ടാളുടെയും സമ്മതത്തോടെയാണ് വിവാഹമോചനം തീരുമാനിച്ചത്. ഇക്കാര്യം താരങ്ങള്‍ തന്നെ പങ്കുവെക്കുകയും ചെയ്‌തെങ്കിലും വിമര്‍ശനങ്ങള്‍ സാമന്തയ്ക്ക് മാത്രമായിരുന്നു. സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണം സഹിക്കാന്‍ പറ്റാതെ പലപ്പോഴും നടി തുറന്നടിക്കുകയും ചെയ്തു.

വീണ്ടും ഇതേ വിഷയത്തില്‍ പ്രതികരിച്ചെത്തിയ സാമന്തയുടെ വാക്കുകളാണ് വൈറലാവുന്നത്. ഒപ്പം അഭിനയ ജീവിതത്തിലെ വെല്ലുവിളി മറി കടക്കുന്നത് എങ്ങനെയാണെന്നും താരം പറയുന്നു.

സിനിമയില്‍ തനിക്ക് ലഭിക്കുന്ന വെല്ലുവിളി നിറഞ്ഞതും സ്റ്റീരിയോ ടൈപ്പ് വേഷങ്ങളും മനോഹരമാക്കാന്‍ താന്‍ ശ്രമിക്കുന്ന ലളിതമായൊരു ചിന്തയെ കുറിച്ചാണ് സാമന്ത പറയുന്നത്. 'മാറ്റം വരുമ്പോള്‍ ആരെങ്കിലും ആദ്യ പടി സ്വീകരിക്കേണ്ടതുണ്ട്' എന്നാണ് നടിയുടെ അഭിപ്രായം.

അതേ സമയം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടുന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ചും ഒരു മാഗസിന് നല്‍കിയ പ്രതികരണത്തിലൂടെ സാമന്ത വ്യക്തമാക്കുന്നു. പരിമതികളുള്ള അംഗീകാരങ്ങള്‍ എനിക്ക് വേണമെന്ന് താനൊരിക്കലും ഡീമാന്‍ഡ് ചെയ്യാറില്ല.

വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവര്‍ ആയിരിക്കാന്‍ ഞാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷേ നമുക്ക് എപ്പോഴും പരസ്പരം സ്നേഹിക്കാനും അനുകമ്പ കാണിക്കാനും കഴിയും. അവരുടെ നിരാശ കൂടുതല്‍ പരിഷ്‌കൃതമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ മാത്രമേ ഞാന്‍ അവരോട് അഭ്യര്‍ഥിക്കുന്നുള്ളു. എന്റെ കരിയറിന്റെ തുടക്കത്തില്‍, ഞാന്‍ ഒരു ക്യൂട്ട്, ബബ്ലി, ഭീഷണിയുള്ള വ്യക്തിയായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

അതിനെതിരെ ഞാന്‍ പോരാടി. എന്റെ കഠിനാധ്വാനത്തിന് ഫലമുണ്ടായി. ഇപ്പോള്‍ എനിക്ക് വാഗ്ദാനം ചെയ്യുന്ന മറ്റെല്ലാ റോളുകളും വ്യത്യസ്തവും ആകര്‍ഷണീയത ഉള്ളതുമാണെന്ന് എനിക്ക് പറയാന്‍ കഴിയും എന്നും സാമന്ത വ്യക്തമാക്കുന്നു.

നിലവില്‍ ശാകുന്തളം എന്ന സിനിമയാണ് സാമന്തയുടേതായി വരാനിരിക്കുന്നത്. ഗുണശേഖര്‍ ആണ് സംവിധായകന്‍. ഇതിന് പുറമേ അശ്വിന്‍ ശരവണന്‍, ശാന്തരൂപന്‍ ജ്ഞാനശേഖരന്‍ എന്നിങ്ങനെയുള്ള മറ്റ് രണ്ട് യുവസംവിധായകര്‍ക്ക് ഒപ്പമുള്ള സിനിമകളും സാമന്ത ചെയ്യുന്നുണ്ട്.

നടിയുടെ കരിയറില്‍ വലിയ നേട്ടമുണ്ടാക്കുന്ന സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമാണ് ഇവരുടെ കൂടെയുള്ള ചിത്രങ്ങള്‍ എന്നാണ് അറിയുന്നത്. ഇത് കൂടാതെ തമിഴില്‍ വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കേന്ദ്രകഥാപാത്രമാവുന്നുണ്ട്.

നാഗ ചൈതന്യയുമായിട്ടുള്ള വിവാഹത്തോടെ ഗ്ലാമറസ് റോളുകളില്‍ നിന്നെല്ലാം വിട്ട നിന്ന സാമന്ത ഇപ്പോള്‍ ആ തീരുമാനം മാറ്റിയിരിക്കുകയാണ്. അല്ലു അര്‍ജുന്‍ നായകനായിട്ടെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സാമന്തയുടെ ഒരു ഐറ്റം സോംഗ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

കോടികള്‍ പ്രതിഫലം വാങ്ങി കൊണ്ടാണ് സാമന്ത ഒരു പാട്ട് സീനില്‍ മാത്രമായി അഭിനയിക്കാന്‍ എത്തുന്നത്. മുന്നോട്ടുള്ള ജീവിതത്തില്‍ സിനിമയ്ക്കും കരിയറിനും മാത്രമാണ് നടി പ്രധാന്യം കൊടുക്കുന്നതെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്നത്.

If it is a challenge, this is how he decides; Actress Samantha

Next TV

Related Stories
പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

Jul 8, 2025 08:15 PM

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയ വിമർശനങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall