---
title: "മുടിയുണക്കാനായി പ്രഷര്‍ കുക്കറുപയോഗിച്ച് യുവാവ്; വൈറലായി വീഡിയോ "
english_title: "The video of a boy drying his hair with a pressure cooker is now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13864/the-video-of-a-boy-drying-his-hair-with-a-pressure-cooker-is-now-going-viral"
published_at: "2021-12-01T17:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a75e6d9e274_viral.jpg"
keywords: []
---

# മുടിയുണക്കാനായി പ്രഷര്‍ കുക്കറുപയോഗിച്ച് യുവാവ്; വൈറലായി വീഡിയോ 

> **Lead Summary:** മുടിയുണക്കാനായി ഹെയർ ഡ്രയർ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ, അത് കയ്യിലില്ലാത്ത സാഹചര്യത്തിൽ മുടി ഉണക്കാൻ നമ്മൾ എന്ത് ചെയ്യും? സ്വന്തമായി പുതിയ മാർ​ഗങ്ങൾ കണ്ടെത്തും, അല്ലേ? ഹെയർ ഡ്രയറിന്റെ അഭാവത്തിൽ മുടി ഉണക്കാൻ ഒരാൾ കണ്ടെത്തിയ സാങ്കേതികത വിദ്യ നെറ്റിസൺമാരെ അമ്പരപ്പിച്ചിരിക്കയാണ്.

## Article Content

മുടിയുണക്കാനായി ഹെയർ ഡ്രയർ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ, അത് കയ്യിലില്ലാത്ത സാഹചര്യത്തിൽ മുടി ഉണക്കാൻ നമ്മൾ എന്ത് ചെയ്യും? സ്വന്തമായി പുതിയ മാർ​ഗങ്ങൾ കണ്ടെത്തും, അല്ലേ? ഹെയർ ഡ്രയറിന്റെ അഭാവത്തിൽ മുടി ഉണക്കാൻ ഒരാൾ കണ്ടെത്തിയ സാങ്കേതികത വിദ്യ നെറ്റിസൺമാരെ അമ്പരപ്പിച്ചിരിക്കയാണ്.

പ്രഷർ കുക്കർ ഉപയോഗിച്ച് മുടി ഉണക്കുന്ന ഒരു ആൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രഷർ കുക്കറിൽ നിന്ന് വരുന്ന ആവി ഉപയോഗിച്ച് ഒരാൾ തലമുടി ഉണക്കുന്നത് വീഡിയോയിലൂടെ കാണാം.

മറ്റൊരാൾ അടുത്ത് നിന്ന് പ്രഷർ കുക്കർ പിടിച്ച് കൊടുക്കുന്നതും അതിൽ വ്യക്തമാണ്. ആവിയുടെ സഹായത്തോടെ കൈകൊണ്ട് അയാൾ തന്റെ മുടി സ്റ്റൈലിൽ കോതി ഒതുക്കുന്നു. ഇന്നലെ വരെ പ്രഷർ കുക്കർ കൊണ്ട് ഇങ്ങനെയൊരു ഉപകാരമുണ്ടാകുമെന്ന് വീഡിയോ കണ്ട ആരും കരുതി കാണില്ല.

ഇൻസ്റ്റഗ്രാമിൽ ആ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. Black_lover_ox എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇതിനോടകം 14.2 ദശലക്ഷത്തിലധികം തവണ ആളുകൾ കാണുകയും, 5.75 ലക്ഷത്തിലധികം ലൈക്കുകളും അതിന് ലഭിക്കുകയും ചെയ്തു.

അതേസമയം, ഈ ഐഡിയ ശുദ്ധ മണ്ടത്തരമാണെന്നും, ജീവൻ വരെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണിതെന്നും പലരും പ്രസ്താവിച്ചു. ചില ഉപയോക്താക്കൾ വീഡിയോ ആസ്വദിച്ചപ്പോൾ ചിലർ അവന്റെ ധൈര്യം കണ്ട് അമ്പരന്നു. കുക്കർ പൊട്ടിത്തെറിച്ചാലുണ്ടാകുന്ന അപകടസാധ്യതയെ കുറിച്ച് അവർ ആശങ്ക പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/13864/the-video-of-a-boy-drying-his-hair-with-a-pressure-cooker-is-now-going-viral)