വാനമ്പാടി സീരിയലിലെ സായ് കിരൺ റാം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് മറുഭാഷ താരമായ സായ് കിരൺ ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. വാനമ്പാടി അവസാനിച്ചിട്ടും സായ് കിരൺ ഇന്നും മിനി സ്ക്രീൻ പ്രേക്ഷകരുടെ മോഹൻകുമാറാണ്. മലയാള പരസ്യമേഖലയിലും സായ് ചുവട് ഉറപ്പിച്ചു കഴിഞ്ഞു.ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത് സായ് വീണ്ടും മലയാളത്തിൽ തിരികെ എത്തുമോ എന്നാണ് . സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് സായ് കിരണിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഇത് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സന്തോഷം നൽകുന്നതെന്നാണ് സൂചന.
താൻ കേരളത്തിലേക്കുള്ള യാത്രയിൽ എന്നാണ് സ്റ്റാറ്റസിൽ സൂചിപ്പിക്കുന്നത്. എന്നാൽ വിശദമായി അറിയാൻ കാത്തിരിക്കൂ, ഒന്നുകിൽ ഇന്ന് അല്ലെങ്കിൽ നാളെ തന്നെ വിശേഷം അറിയിക്കാമെന്നും സായ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.അഭിനേതാവ് എന്നതിൽ ഉപരി ഗായകൻ കൂടിയാണ് സായ് . ഗായകനായിട്ടാണ് വാനമ്പാടിയിൽ താരം എത്തിയത്. സായുടെ യാതാർത്ഥ കുടുംബം സംഗീതപാരമ്പര്യം ഉള്ളതാണ്. പ്രശസ്ത ഗായിക പി സുശീലയുടെ ചെറുമകൻ സ്ഥാനമാണ് സായ്ക്കുള്ളത്. സായുടെ അച്ഛനും സിനിമ പിന്നണി ഗായകൻ ആയിരുന്നു. അഭിനയത്തിലുള്ള അഭിനിവേശമാണ് സായ് കിരൺ എന്ന നടൻ സംഗീത ലോകത്തിൽ നിന്നും മാറാൻ കാരണം.
സോഷ്യൽ മീഡിയയിൽ സജീവാണ് സായ് റാം കിരൺ. സീരിയൽ വിശേഷങ്ങളു സന്തോഷങ്ങളും പങ്കുവെച്ച് താരം ആരാധകരുടെ മുന്നിൽ എത്താറുണ്ട്. ദിവസങ്ങൾക്ക് മുൻപ് ആരാധികയിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീ അടുത്തു വന്ന് ആലിംഗനം ചെയ്യുകയും എന്റെ കവിളുകളിൽ ശക്തമായി പിച്ചുകയും, സോറി എന്നുറക്കെ അലറി വിളിച്ചു കൊണ്ട് ഓടി മറയുകയും ചെയ്തു. കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായിപ്പോയി താൻ.രാത്രി മുഴുവനും വേദന കാരണം ഹോട്ട് വാട്ടർ ബാഗ് വെയ്‌ക്കുകായിരുന്നു. ഇത് മൂന്നാം തവണയാണ് ഇത്തരം അനുഭവം തനിക്ക് നേരെ ഉണ്ടാകുന്നത്. ഞാൻ ഇനി മുതൽ ആളുകളെ ദൂരെ നിർത്തി സംസാരിക്കാൻ പഠിക്കണം. ", എന്നും സായ് പറയുന്നു.
In addition to being an actor, Sai is also a singer