വിജയിയെ കാണാനാഗ്രഹിച്ചു, ഭിന്നശേഷിക്കാരന് തിരികെ ലഭിച്ചത് നഷ്ടപ്പെട്ടുപോയ കുടുംബത്തെ

വിജയിയെ കാണാനാഗ്രഹിച്ചു, ഭിന്നശേഷിക്കാരന്  തിരികെ ലഭിച്ചത്  നഷ്ടപ്പെട്ടുപോയ കുടുംബത്തെ
Nov 30, 2021 07:11 AM | By Vyshnavy Rajan

കൊച്ചി : നടന്‍ വിജയ്‌യെ കാണണമെന്ന് ആഗ്രഹിച്ച യുവാവിന് തിരികെ കിട്ടിയത് സ്വന്തം കുടുംബത്തെ. വിജയ്‌യെ കാണുകയെന്ന സ്വപ്നവുമായി നടക്കുകയായിരുന്ന പള്ളുരുത്തി കൊത്തലംഗോ അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരനായ രാംരാജ് എന്ന യുവാവിനാണ്‌ വര്‍ഷങ്ങളായി നഷ്ടപ്പെട്ടുപോയ കുടുംബത്തെ തിരികെ ലഭിച്ചത്.

ഭിന്നശേഷിക്കാരുടെ കഴിവുകള്‍ പുറം ലോകത്തെ അറിയിക്കാന്‍ ബ്രദര്‍ ബിനോയ് പീറ്ററിന്റെ നേതൃത്വത്തില്‍ തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ വിജയ്‌യെ കാണാനുളള രാംരാജിന്റെ ആഗ്രഹം ഒരു വീഡിയോ ആക്കി ഇവരുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ വിജയ് ഫാന്‍സ് അസോസിയേഷന്‍ അവരുടെ ഫെയ്സ്ബുക്ക് പേജിലും അപ്‌ലോഡ് ചെയ്തു.

വീഡിയോ തമിഴ്നാട്ടില്‍ വൈറലായതോടെ ചിദംബരം സ്വദേശിയായ രാംരാജിന്റെ സഹോദരന്‍മാരും ഈ വീഡിയോ കണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് നാടുവിട്ട സഹോദരനെ തിരിച്ചറിയുകയായിരുന്നു. ഇതോടെ സഹോദരങ്ങള്‍ അഗതിമന്ദിരവുമായി ബന്ധപ്പെട്ടു തുടര്‍ന്ന് അനിയനെ തേടി പളളുരുത്തിയിലെ കോത്തലംഗോയിലെ അഗതി മന്ദിരത്തിലെത്തി.

പിന്നീട് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ രാംരാജിനെ സഹോദരന്‍മാര്‍ ഏറ്റെടുത്തു. ഞായറാഴ്ച രാത്രി ഇവര്‍ രാംരാജിനെ ചിദംബരത്തേക്ക് കൊണ്ടുപോയി.

Wanted to see the winner, the dissident got back the lost family

Next TV

Related Stories
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

Apr 17, 2024 10:10 AM

#viral | പ്രേതബാധയുള്ള വീട് തേടി നടന്നു, യുവതിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ, സംഭവമിങ്ങനെ!

കൊല്ലപ്പെട്ട യുവതിയും കൂടെയുണ്ടായിരുന്ന യുവാവും വാംപയർമാരെപ്പോലെയാണ് വേഷം ധരിച്ചിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. യുവതിയുടെ ശരീരത്തിൽ...

Read More >>
Top Stories