800-നും 1200 ഇടയില്‍ വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി, മുഴുവനായും കയറുകൊണ്ട് കെട്ടി, മുഖം മറച്ച നിലയിൽ

800-നും 1200 ഇടയില്‍ വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി, മുഴുവനായും കയറുകൊണ്ട് കെട്ടി, മുഖം മറച്ച നിലയിൽ
2021-11-29T14:07:00 | By Susmitha Surendran

ഒരു ബ്രസീലിയന്‍ മോഡല്‍ വിവാഹം കഴിഞ്ഞ് 90 ദിവസത്തിനുശേഷം വിവാഹമോചനം നേടിയിരിക്കുകയാണ്. കാരണം അവള്‍ പുതിയൊരു പ്രണയം കണ്ടെത്തി. എന്നാല്‍, അതൊന്നുമല്ല ഇവിടെ പ്രത്യേകത. 90 ദിവസങ്ങള്‍ക്ക് മുമ്പ് അവള്‍ വിവാഹം കഴിച്ചത് അവളെ തന്നെയാണ്. ക്രിസ് ഗലേറ എന്ന 33 -കാരി സപ്തംബറിൽ തന്നെത്തന്നെ വിവാഹം കഴിക്കുകയായിരുന്നു.

'സോളോഗമി' എന്നറിയപ്പെടുന്നതാണ് ഈ വിവാഹം. സ്വയം വിവാഹം കഴിച്ചതിന്‍റെ പേരില്‍ അവള്‍ അന്ന് വാര്‍ത്തയായിരുന്നു. ഓൺലൈൻ ന്യൂസ് പോർട്ടലായ ഇൻഫോബേ പ്രകാരം മറ്റൊരു വ്യക്തിയെ കണ്ടെത്തിയതിനാൽ ഗലേറ ഇപ്പോൾ തന്റെ വിവാഹം അവസാനിപ്പിക്കുകയാണ്. എന്നാൽ, അവൾ തന്റെ പുതിയ പങ്കാളിയെ കുറിച്ച് വാചാലയായിയെങ്കിലും അവരുടെ പ്രണയത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇതുവരെ നൽകിയിട്ടില്ല.

'കൂടുതല്‍ വിശേഷപ്പെട്ട ഒരാളെ കണ്ടെത്തിയത് മുതല്‍ ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കാന്‍ തുടങ്ങി' എന്ന് ഗലേറ പറയുന്നു. 'ഞാൻ പക്വത പ്രാപിക്കുന്ന ഒരു ഘട്ടത്തിലെത്തി, ഞാൻ ശക്തയും നിശ്ചയദാർഢ്യവുമുള്ള സ്ത്രീയാണെന്ന് ഞാൻ മനസ്സിലാക്കി. തനിച്ചായിരിക്കാൻ ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നു, പക്ഷേ, എന്നെക്കുറിച്ച് നല്ലതായി തോന്നാൻ ഞാൻ പഠിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി.

അത് സംഭവിച്ചപ്പോൾ ഞാൻ അത് ആഘോഷിക്കാൻ തീരുമാനിച്ചു' എന്നും അവള്‍ പറയുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 191,000 -ത്തിലധികം ഫോളോവേഴ്‌സുള്ള ഗലേറ, നിരവധി ബന്ധങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വയം വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്.

'വിശ്വസ്തത പുലർത്തുന്നതിനോ ഒരു സ്ത്രീയുടെ കൂടെ നിൽക്കുന്നതിനോ പുരുഷന്മാർക്ക് ബുദ്ധിമുട്ടാണ്. അവർക്ക് ഒരേ സമയം നിരവധി (സ്ത്രീകൾ) വേണം' വിവാഹത്തിന് ശേഷം അവർ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞിരുന്നു.

വിവാഹസമയത്ത്, അടിവസ്ത്രങ്ങളുടെ മോഡൽ കൂടിയായ ഗലേറ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 'സോളോഗാമി തരംഗത്തിൽ ചേരുകയും എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു' എന്ന് ഒരുദിവസം പ്രഖ്യാപിക്കുകയായിരുന്നു.

'ഞാൻ എന്റെ ആത്മസ്നേഹം ആഘോഷിക്കുകയാണ്, മറ്റ് സ്ത്രീകളെ അവരുടെ ആത്മാഭിമാനം വർദ്ധിപ്പിക്കാൻ പ്രചോദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു! ഇങ്ങനെ ഒരു ട്രെൻഡ് ഉണ്ടാകും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?' എന്നും അവൾ കുറിച്ചിരുന്നു. എന്നാലിപ്പോൾ ഹണിമൂൺ ആഘോഷിക്കാനും പ്ലേബോയ്ക്ക് വേണ്ടി ഫോട്ടോ ഷൂട്ട് നടത്താനും ഡിസംബറിൽ ലണ്ടനിലേക്ക് പോകാനിരിക്കെ വിവാഹമോചനം ഔദ്യോഗികമാക്കാൻ ഗലേറ കാത്തിരിക്കുകയാണ്.

2022 -ൽ സാവോ പോളോയിൽ നടക്കുന്ന കാർണിവലിൽ ടോപ്‌ലെസ് ആയി പോകാനും അവൾ പദ്ധതിയിടുന്നു. കാര്‍ണിവലില്‍ പരേഡ് ചെയ്യുക എന്നത് തന്‍റെ ആഗ്രഹമാണ് എന്നും അവള്‍ പറയുന്നു. 'വീണ്ടും സിംഗിളായിരിക്കുന്നതില്‍ ഞാൻ ആവേശത്തിലാണ്. നമ്മളെത്തന്നെ വിവാഹം കഴിക്കുന്നത് വ്യത്യസ്തമാണ്, അല്ലേ? അതൊരു അത്ഭുതകരമായ അനുഭവമായിരുന്നു, നിങ്ങൾ പരസ്പരം സ്നേഹിക്കണം' എന്നും അവള്‍ പറഞ്ഞു.

3. 800- നും 1200 -നും ഇടയിൽ പഴക്കമുള്ള മമ്മി കണ്ടെത്തി, മുഴുവനായും കയറുകൊണ്ട് കെട്ടി മുഖം മറച്ച നിലയിൽ 800 -നും 1,200 -നും ഇടയിൽ പഴക്കമുള്ള ഒരു മമ്മി  പെറുവിലെ പുരാവസ്തു ഗവേഷകർ രാജ്യത്തിന്റെ തലസ്ഥാന നഗരമായ ലിമയ്ക്ക് സമീപമുള്ള ഒരു സ്ഥലത്ത് കണ്ടെത്തി. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സാൻ മാർക്കോസിലെ ഗവേഷകർ, ലിമയിൽ നിന്ന് 25 കിലോമീറ്റർ ഉള്ളിൽ കാജമാർക്വില്ല എന്ന പുരാവസ്തു സൈറ്റിൽ ഒരു ടൗൺ സ്‌ക്വയറിന് നടുവിലാണ് ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മമ്മിയെ കയറുകൊണ്ട് കെട്ടി, കൈകൾകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു. ഇത് തെക്കൻ പെറുവിയൻ ശവസംസ്കാര ആചാരമാണെന്നാണ് ഗവേഷകർ പറയുന്നത്. മമ്മിയുടെ പ്രായം അർത്ഥമാക്കുന്നത്, അത് ഹിസ്പാനിക് കാലഘട്ടത്തിന് മുമ്പുള്ളതാണ് എന്നാണ്. കൂടാതെ 15 -ാം നൂറ്റാണ്ടിൽ പെറുവിലെ ഏറ്റവും അറിയപ്പെടുന്ന മാച്ചു പിച്ചു സ്ഥാപിച്ച ഇൻക നാഗരികതയ്ക്ക് മുമ്പുള്ളതാണ്.

"ഈ കണ്ടെത്തൽ ഹിസ്പാനിക് കാലഘട്ടത്തിന് മുമ്പുള്ള ഇടപെടലുകളിലും ബന്ധങ്ങളിലും ഒരു പുതിയ വെളിച്ചം വീശുന്നു" ഉത്ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകരിലൊരാളായ പീറ്റർ വാൻ ഡാലെൻ ലൂണ പറഞ്ഞു.

കൊളംബിയന് മുമ്പുള്ള കാലഘട്ടത്തിലെ പർവതങ്ങളിൽ നിന്ന് വാണിജ്യ കേന്ദ്രമായിരുന്ന കാജമാർക്വില്ലയിലേക്ക് വന്ന 25 -നും 30 -നും ഇടയിൽ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍റെയാണ് മമ്മിയെന്ന് അദ്ദേഹം സിഎൻഎന്നിനോട് പറഞ്ഞു.

വാൻ ഡാലൻ ലൂണയുടെയും സഹ പുരാവസ്തു ഗവേഷകൻ യോമിറ ഹുമാൻ സാന്റില്ലന്റെയും നേതൃത്വത്തിലുള്ള 40 പേരുടെ സംഘവുമായി ഒക്ടോബർ പകുതിയോടെയാണ് ഇവിടെ ഉത്ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചത്.

അവർ മമ്മിയെ തിരയാത്തതിനാൽ തന്നെ അപ്രതീക്ഷിതമായ ഈ കണ്ടെത്തൽ ആശ്ചര്യത്തിലേക്ക് നയിച്ചു. “ഇത് സംഭവിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല, അതുകാരണം ടീം മുഴുവനും ശരിക്കും സന്തോഷിച്ചു.

ഇത്രയും പ്രധാനപ്പെട്ട കണ്ടുപിടിത്തം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല” ഹുമാൻ സിഎൻഎന്നിനോട് പറഞ്ഞു. മമ്മിയുടെ ശവകുടീരത്തിന് പുറത്തുള്ള നിരവധി മറൈൻ മൊളസ്കകളാണ് അപ്രതീക്ഷിതമായ മറ്റൊരു കണ്ടെത്തൽ. കാജമാർക്വില്ല തീരത്ത് നിന്ന് 25 കിലോമീറ്റർ അകലെയാണ് അത് എന്നത് അസാധാരണമാണെന്ന് വാൻ ഡാലൻ ലൂണ പറഞ്ഞു. മൃതദേഹം ശവകുടീരത്തിൽ വച്ചതിന് ശേഷവും അവിടെ പല പ്രവര്‍ത്തനങ്ങളും നടക്കുന്നു.

വാൻ ഡാലെൻ ലൂണ പറഞ്ഞു. "അതായത്, അവരുടെ പിൻഗാമികൾ വർഷങ്ങളോളം മടങ്ങിയെത്തുകയും മൊളസ്കകൾ ഉൾപ്പെടെയുള്ള ഭക്ഷണങ്ങളും വഴിപാടുകളും അവിടെ നല്‍കുകയും ചെയ്യുന്നു." ല്ലാമയുടെ അസ്ഥികളും ശവകുടീരത്തിന് പുറത്ത് നിന്ന് കണ്ടെത്തി, ഇത് അക്കാലത്തെ ആളുകൾ സാധാരണയായി കഴിക്കാറുണ്ടെന്നും അതിനാൽ മരിച്ചയാൾക്ക് ല്ലാമ മാംസത്തിന്റെ കഷണങ്ങൾ നൽകുമായിരുന്നുവെന്നും വാൻ ഡാലൻ ലൂണ പറഞ്ഞു.

വ്യക്തി ഒരു പ്രമുഖ വ്യാപാരിയായിരിക്കാം എന്നും കരുതുന്നു. സംഘം ഇപ്പോൾ കാർബൺ ഡേറ്റിംഗ് ഉൾപ്പെടെയുള്ളവയിലൂടെ പ്രത്യേക വിശകലനം നടത്തും.

അത് വ്യക്തി ജീവിച്ചിരുന്ന കാലയളവും അവരുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ലഭിക്കാൻ അവരെ അനുവദിക്കും. പെറുവിലും അയൽരാജ്യമായ ചിലിയിലും മുമ്പ് നിരവധി മമ്മികൾ കണ്ടെത്തിയിട്ടുണ്ട്. പലതും 1,000 വർഷത്തിലേറെ പഴക്കമുള്ളവയാണ്.

Content Highlight: The 800- to 1200-year-old mummy was found, completely tied up with rope and with her face covered

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup