താരവിവാഹങ്ങള്‍ക്കൊരുങ്ങി ബോളിവുഡ്; താര റാണിമാരുടെ കല്യാണം ഉറപ്പിച്ചതായി റിപ്പോര്‍ട്ട്

താരവിവാഹങ്ങള്‍ക്കൊരുങ്ങി ബോളിവുഡ്;  താര റാണിമാരുടെ കല്യാണം ഉറപ്പിച്ചതായി റിപ്പോര്‍ട്ട്
Nov 28, 2021 10:57 PM | By Vyshnavy Rajan

താരവിവാഹങ്ങള്‍ക്കൊരുങ്ങി ബോളിവുഡ്. താരങ്ങളുടെ വിവാഹം ആരാധകര്‍ വലിയ ആഘോഷമാക്കാറുണ്ട്. ബോളിവുഡിലെ താര റാണിമാരുടെ കല്യാണം ഉറപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒന്ന് മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ വിക്കി കൗശലിന്റേയും നടി കത്രീന കൈഫിന്റേയും കല്യാണത്തെ കുറിച്ചാണ്. ഡിസംബര്‍ 9 ന് താരങ്ങള്‍ വിവാഹിതരാവുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

രാജസ്ഥാനില്‍ വെച്ചാകും വിവാഹം നടക്കുകയെന്നും പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താരങ്ങളോ കുടുംബാംഗങ്ങളൊ ഇതുവരെ വിവാഹത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കല്യാണ ഒരുക്കങ്ങള്‍ ഇരുകുടുംബത്തിലും തകൃതിയായി നടക്കുകയാണ്. പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


അതുപോലെ മറ്റൊരു താര വിവാഹത്തെ കുറിച്ചും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. നടി സോനാക്ഷി സിന്‍ഹ വിവാഹിതയാവാന്‍ പോവുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്ട്ട് . ബോളിവുഡ് മാധ്യമങ്ങളില്‍ നടിയുടെ വിവാഹ ചര്‍ച്ചയായിട്ടുണ്ട്. നടന്‍ സല്‍മാന്‍ഖാന്റെ ബന്ധുമായ ബണ്ടി സജ്ദെഹ് ആണ് വരന്‍. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

സല്‍മാന്റെ സഹേദരന്‍ സോഹാലി ഖാന്റെ ഭാര്യ സീമ ഖാന്റെ സഹോദരനാണ്. സല്ലുവിന്റെ കുടുംബവുമായി മാത്രമല്ല ബോളിവുഡ് താരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. ഒരു പിആര്‍ ഏജന്‍സി നടത്തി വരുകയാണ് ബണ്ടി സജ്ദെഹ്. ക്രിക്കറ്റ് താരം വിരാട് കോലിയുടെ പിആര്‍ വര്‍ക്കുകള്‍ ചെയ്യുന്നത് ഇദ്ദേഹത്തിന്റെ ഏജന്‍സിയാണെന്നും പറയപ്പെടുന്നുണ്ട്.

ബണ്ടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കോലിയ്ക്കൊപ്പമുളള ചിത്രം പ്രത്യക്ഷപ്പെടാറുണ്ട്. സല്‍മാനും കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് സോനാക്ഷയ്ക്കുള്ളത്. സല്‍മാന്‍ ചിത്രമായ ദബാംഗിലൂടെയാണ് നടി ബോളിവുഡില്‍ എത്തിയത്. സല്ലുവിന്റെ നായികയായ എത്തിയ സോനാക്ഷിയ്ക്ക് ആദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചിരുന്നു.

പിന്നീട് ബോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിമാറുകയായിരുന്നു. സല്‍മാന്‍ ഖാനുമായും അര്‍ബാസ് ഖാനുമായും വളരെ അടുത്ത ആത്മബന്ധമാണ് സോനാക്ഷിക്കുള്ളത്. നടി ഒരിക്കല്‍ അത് തുറന്ന് പറയുകയും ചെയ്തിരുന്നു. തന്റെ ചലച്ചിത്രജീവിതത്തില്‍ കടപ്പെട്ടിരിക്കുന്നത് നടന്‍ സല്‍മാന്‍ ഖാനോടും അര്‍ബാസ് ഖാനോടുമാണെന്നായിരുന്നു താരം പറഞ്ഞത്.


ദബാംഗ് നിര്‍മ്മിച്ചത് അര്‍ബ്ബാസ് ഖാന്റേയും മുന്‍ ഭാര്യ മലൈക അറോറയുടേയും പ്രൊഡക്ഷന്‍സ് ആയിരുന്നു. ചിത്രം വന്‍ വിജയമായിരുന്നു. ഇതിന് പിന്നാലെ മികച്ച കഥാപാത്രങ്ങള്‍ സോനാക്ഷിയെ തേടി എത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് , നാല് വര്‍ഷമായി സോനാക്ഷിയും ബണ്ടിയും ഡേറ്റിംഗിലാണെന്നും കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ച്‌ പാര്‍ട്ടികളിലും പൊതുവേദികളിലും എത്താറുണ്ട്.

ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ നിക്കുന്ന പേരാണ് ഇയാളുടേത്. നടിമാരായ സുസ്മിത സെന്‍, ദിയ മിര്‍സ, നേഹ ധൂപിയ, സമീറ റെഡ്ഡി എന്നിവരുമായിട്ടുള്ള പ്രണയ കഥ ഗോസിപ്പ് കോളങ്ങളില്‍ വൈറലാണ്. അതേസമയം സോനാക്ഷി സിന്‍ഹയുടെയും ബണ്ടി സജ്‌ദേയുടെയും വിവാഹത്തെക്കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. മറ്റൊരു താരവിവാഹത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

അഭിനേത്രി എന്നതില്‍ ഉപരി ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് സോനാക്ഷി. സിനിമയില്‍ വന്നതിന് പിന്നാലെ നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് തങ്ങള്‍ പ്രണയത്തില്‍ അല്ലെന്നും നടന്മാരെ ജീവിത പങ്കാളിയാക്കില്ലെന്നു നടി തുറന്ന് പറഞ്ഞിരുന്നു. നടന്മാര്‍ സങ്കീര്‍ണ്ണമായ മാനസികാവസ്ഥയുള്ളവരാണെന്നും അവരെ മനസ്സിലാക്കാന്‍ പ്രയാസമാണെന്നുമാണ് സോനാക്ഷി പറഞ്ഞത്.

Bollywood ready for star wedding; It is reported that the marriage of the Tara queens has been confirmed

Next TV

Related Stories
കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

Jan 19, 2022 02:34 PM

കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം,  ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

Jan 19, 2022 12:32 PM

ഭംഗിയില്ലാത്ത ചിരി, ചുണ്ട് വലതുക്കാണം, ആ വാക്കുകള്‍ ഓര്‍ത്ത് കൃതി

കരിയറിന്റെ തുടക്കകാലത്ത് പലപ്പോഴും തനിക്ക് ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കൃതി...

Read More >>
'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

Jan 18, 2022 09:46 PM

'ബച്ചന്‍ പാണ്ഡേ' റിലീസ് തീയതി പ്രഖ്യാപിച്ചു

അക്ഷയ് കുമാര്‍ ചിത്രം പുതുതായി റിലീസ് തീയതി...

Read More >>
പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

Jan 18, 2022 04:48 PM

പോസ്റ്ററില്‍ ടോപ്‌ലെസ്, സാരി സമ്മാനിക്കുമെന്ന് ശിവ സേന; വായടപ്പിച്ചു കരീന

2009 ല്‍ പുറത്തിറങ്ങിയ കുര്‍ബാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിനെ തുടര്‍ന്നായിരുന്നു കരീനയ്‌ക്കെതിരെ ശിവ സേന രംഗത്ത് എത്തിയത്....

Read More >>
അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

Jan 18, 2022 01:42 PM

അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

തമിഴന്‍ എന്ന തമിഴ് ചിത്രമായിരുന്നു താന്‍ ആദ്യം ചെയ്തത്. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും താന്‍...

Read More >>
Top Stories