ഇന്ത്യയുടനീളമുള്ള ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരികുന്നത്.ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ച.
ഒടിടിയില്‍ റിലീസ് ചെയ്യില്ല എന്ന് തീരുമാനിച്ച ചിത്രം അടുത്ത വര്‍ഷം പൊങ്കലിനു പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പുതിയ വാര്‍ത്ത കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് റിലീസ് ചെയ്യാനായിരുന്ന ചിത്രം കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
എല്ലാം ശരിയാകുകയാണെങ്കില്‍ അടുത്ത വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. കൊളേജ് പ്രൊഫസറുടെ വേഷത്തിലാണ് ചിത്രത്തില്‍ വിജയ്. ചിത്രത്തിലെ വാത്തി എന്ന ഗാനം ഇതിനോടകം തന്നെ ഒട്ടേറെ പേര്‍ കണ്ടിരുന്നു.മലയാളിയായ മാളവിക മോഹനൻ ആണ് ചിത്രത്തില്‍ വിജയിയുടെ നായിക
Master is a hit movie that fans all over India are waiting for. Lokesh Kanakaraj Vijay's upcoming movie is eagerly awaited by the fans