കൊവിഡ് മഹാമാരി മൂലം നമ്മുക്ക് നഷ്ടമായ ഒന്നാണ് തീയറ്ററുകളും സിനിമകളും.ഇപ്പോഴിതാ ലോക്ക് ഡൗണ്‍ ഇളവുകളുടെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കാമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒട്ടേറെ സിനിമകളും സിനിമ ആരാധകരുമാണ് തിയറ്ററുകള്‍ തുറക്കുന്നതും കാത്തിരിക്കുന്നത്.
എന്നാല്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ആദ്യം തിയറ്ററിലെത്തുകയെന്ന വാര്‍ത്തയാണ്ഇപ്പോള്‍ സമൂഹ മധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് . പി എം നരേന്ദ്ര മോദി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബര്‍ 15ന് ആണ് റി റിലീസ് ചെയ്യുക മെയ് 24 ന് ആദ്യം റിലീസ് ചെയ്ത ചിത്രത്തില്‍ വിവേക് ഒബ്‍റോയ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിട്ടിരിക്കുന്നത്. എന്നാല്‍ ലോക്ക് ഡൗണിനുശേഷം ഇപ്പോള്‍ വീണ്ടും ചിത്രം റിലീസ് ചെയ്യുകയാണ്. എട്ട് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 14.70 കോടിയായിരുന്നു നേടിയത്.
ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിനു അനിരുദ്ധ ചൌളയും വിവേക് ഒബ്‍റോയിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. അടല്‍ ബിഹാരി വാജ്‍പെയ് അടക്കമുള്ള ബിജെപി നേതാക്കള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായിരുന്നു നരേന്ദ്ര മോദിയായിട്ടുള്ള വിവേക് ഒബ്‍റോയിയുടെ രൂപമാറ്റം സമൂഹ മധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.
Many movies and movie fans are waiting for the theaters to open