---
title: "#viralmarriage |വിവാഹം മുടക്കുമെന്നായപ്പോള്‍ വധുവും വരനും വീഡിയോ കോളിലൂടെ കെട്ടി; സംഭവം വൈറൽ"
english_title: "# marriage # about to end # the bride and groom #tied the knot #through video calls #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130365/marriage-about-to-end-the-bride-and-groom-tied-the-knot-through-video-calls-viral"
published_at: "2023-07-14T21:23:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b16fbca7739_viral_.jpg"
keywords: []
---

# #viralmarriage |വിവാഹം മുടക്കുമെന്നായപ്പോള്‍ വധുവും വരനും വീഡിയോ കോളിലൂടെ കെട്ടി; സംഭവം വൈറൽ

> **Lead Summary:** ഉത്തരേന്ത്യയിലെ കനത്ത മഴ വിവിധ സംസ്ഥാനങ്ങളില്‍ ജനജീവതം ദുസ്സഹമാക്കുമ്പോള്‍ ഒരു വീഡിയോ കോള്‍ കല്യാണ വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് . കനത്ത മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലും ഒറ്റപ്പെട്ട ഹിമാചല്‍ പ്രദേശില്‍ നിശ്ചയിച്ച കല്യാണം മുടങ്ങുമെന്ന സാഹചര്യത്തില്‍ കുളു- മണാലിയില്‍ നിന്നും വധൂവരന്മാര്‍ വീഡിയോ കോളിലൂടെ വിവാഹം കഴിച്ചു. കാലാവസ്ഥ പ്രതികൂലമായതോടെ വിഡിയോ കോള്‍ വഴി വിവാഹം ചെയ്തത് കുളു സ്വദേശികളായ ആശിഷ് സിന്‍ഘായും ശിവാനി ഠാക്കൂറുമാണ്.

## Article Content

ഉത്തരേന്ത്യയിലെ കനത്ത മഴ വിവിധ സംസ്ഥാനങ്ങളില്‍ ജനജീവതം ദുസ്സഹമാക്കുമ്പോള്‍ ഒരു വീഡിയോ കോള്‍ കല്യാണ വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് . കനത്ത മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലും ഒറ്റപ്പെട്ട ഹിമാചല്‍ പ്രദേശില്‍ നിശ്ചയിച്ച കല്യാണം മുടങ്ങുമെന്ന സാഹചര്യത്തില്‍ കുളു- മണാലിയില്‍ നിന്നും വധൂവരന്മാര്‍ വീഡിയോ കോളിലൂടെ വിവാഹം കഴിച്ചു. കാലാവസ്ഥ പ്രതികൂലമായതോടെ വിഡിയോ കോള്‍ വഴി വിവാഹം ചെയ്തത് കുളു സ്വദേശികളായ ആശിഷ് സിന്‍ഘായും ശിവാനി ഠാക്കൂറുമാണ്.

മണ്ണിടിച്ചില്‍ കാരണം വധുവിന്റെ വീട്ടിലേക്ക് വിവാഹ ഘോഷയാത്ര ‘ബാരാത്തുമായി’ പോകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം ചെയ്യാന്‍ ഇരുകൂട്ടരും തീരുമാനിച്ചത് . വരന്റെ വീട് ഷിംലയിലെ കോട്ഗഢിലാണ്, വധുവിന്റെ വീട് കുളുവിലെ ബൂണ്ടറിലും. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംസ്ഥാനത്ത് റോഡുകളെല്ലാം തകര്‍ന്നു കിടക്കുകയാണ്.

ആശിഷ് സിംഗ് ശിവാനി ഠാക്കൂറിനെ വിവാഹം ചെയ്യാനായി ഷിംലയിലെ കോട്ഗറില്‍ നിന്ന് ഘോഷയാത്രയായി എത്തിയിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥ ആയതിനാൽ അധികൃതര്‍ വിവാഹ ഘോഷയാത്ര തടയുകയായിരുന്നു . അതിനു പിന്നാലെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവാഹ ചടങ്ങുകള്‍ നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചത്. എല്ലാ ചടങ്ങുകളോടും കൂടിയാണ് വിവാഹം നടത്തിയത്. എന്തായാലും അങ്ങനെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ അസാധാരണ രീതിയില്‍ ഒരു വിവാഹം ഹിമാചലില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/130365/marriage-about-to-end-the-bride-and-groom-tied-the-knot-through-video-calls-viral)