തെന്നിന്ത്യന്‍ താരസുന്ദരികളുടെ പട്ടികയില്‍ പെട്ടന്ന് തന്നെ ഇടംനേടിയ നടിയാണ് കാജല്‍ അഗര്‍വാള്‍.മികച്ച പ്രകടനംകൊണ്ട് തമിഴകത്തിലും മറ്റ് ഇന്‍ഡസ്ട്രികളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. 'ക്യുന്‍ ഹോ ഗയ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച കാജല്‍ പിന്നീട് തമിഴ്,കന്നഡ,തെലുങ്ക്,തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
ഇപ്പോഴിതാ താന്‍ വിവാഹിതയാവാന്‍ പോവുന്നുവെന്ന വാര്‍ത്തയാണ് കാജല്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്. 2020 ഒക്ടോബര്‍ 30 ന് താന്‍ ഗൗതം കിച്ചലുവിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നും വളരെ അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹത്തിനുണ്ടാവുകയുള്ളൂവെന്നും താരം വ്യക്തമാക്കി. പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും കാജൽ പറഞ്ഞു
Kajal Agarwal is one of the most sought after South Indian actresses of all time