മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോള്‍ ; അനുഭവം തുറന്നുപറഞ്ഞ് പ്രിയ നടി മന്യ

മമ്മൂട്ടിയെ ആദ്യമായി കണ്ടപ്പോള്‍ ; അനുഭവം തുറന്നുപറഞ്ഞ് പ്രിയ നടി മന്യ
Oct 4, 2021 09:49 PM | By Truevision Admin

മലയാളികളുടെ പ്രിയ നടിയാണ് മന്യ. ലോഹിദാസ് ചിത്രമായ ജോക്കറിലൂടെ ദിലീപിന്‍റെ നായികയായാണ് മലയാളത്തില്‍ മന്യ അരങ്ങേറ്റം കുറിച്ചത്.മലയാളത്തിനു പുറമേ തെലുങ്ക് കന്നഡ എന്നി സിനിമമേഖലയിലും മന്യ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ദിലീപ്,ജയറാം,തുടങ്ങിയ താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോള്‍.


മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിച്ചത് രാക്ഷസരാജാവില്‍ ആണെന്നും അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ ഭയം തോന്നിയിരുന്നു എന്നും മന്യ പറഞ്ഞു.സത്യം പറഞ്ഞാല്‍ ആദ്യം മമ്മൂട്ടിയെ കണ്ടപ്പോള്‍ കണ്ണെടുക്കാന്‍ ആയില്ല.എത്ര സുന്ദരനാണ് അദ്ദേഹം എന്നും തന്നെ കണ്ടപ്പോള്‍ ഇത് വളരെ ചെറിയ കുട്ടിയാണെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും താരം പറഞ്ഞു.ആ പ്രായത്തില്‍ താന്‍ വളരെ മെലിഞ്ഞിട്ട് ആയിരുന്നുവെന്നും പ്രായം തോന്നിപ്പിക്കാനായി കണ്ണട വെയ്ക്കേണ്ടി വന്നെന്നും പ്രിയ നടി പറഞ്ഞു.അടുത്ത് പോകാനും സംസാരിക്കാനുമോക്കേ പേടിയായിരുന്നു.


പക്ഷെ എന്ത് വിനയമുള്ള നടന്‍ ആണെന്നോ മമ്മൂക്ക എന്നും സസ്യബുക്ക്‌ ആണ് ഞാന്‍ എന്നാല്‍ അമ്മ നോണ്‍വെജിറ്റേറിയനും അമ്മയ്ക്കായി മമ്മൂക്ക വീട്ടില്‍നിന്ന് മീന്‍ കറിയൊക്കെ കൊണ്ടുതരാറുണ്ടെന്നും മന്യ കൂട്ടിച്ചേര്‍ത്തു. രാക്ഷസരാജാവിന് ശേഷം മമ്മൂട്ടിയോടപ്പം അപരിചിതനിലാണ് മന്യ അഭിനയിച്ചത്.വിവാഹത്തോടെ സിനിമ ജീവിതം നിര്‍ത്തിയിരുന്നു മന്യ.

The actor has now shared his experience of seeing Mammootty for the first time

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

Nov 25, 2025 11:02 AM

ഭരത്ചന്ദ്രൻ തിരുത്തി കുറിക്കുമോ...? തിയേറ്റർ ഇളക്കിമറിക്കാൻ 'കമ്മീഷണർ' ജനുവരിയിൽ

കമ്മീഷണർ, ഭരത്ചന്ദ്രൻ ഐ പി എസ് , സുരേഷ് ഗോപി ചിത്രം, റീ റിലീസ്...

Read More >>
Top Stories










News Roundup