ഇന്ത്യൻ ഗ്രീൻ ചലഞ്ച് 'വെല്ലുവിളി' ഏറ്റെടുത്തു നമ്മുടെ താരങ്ങള്‍ ; ചിത്രങ്ങള്‍ കാണാം

ഇന്ത്യൻ ഗ്രീൻ  ചലഞ്ച് 'വെല്ലുവിളി' ഏറ്റെടുത്തു  നമ്മുടെ താരങ്ങള്‍  ; ചിത്രങ്ങള്‍ കാണാം
Oct 4, 2021 09:49 PM | By Truevision Admin

പ്രകാശ് രാജിനു പിന്നാലെ ഗ്രീന്‍ ചലഞ്ച് 'വെല്ലുവിളി' ഏറ്റെടുത്ത് തെന്നിന്ത്യന്‍ നടി തൃഷ. ഇന്ത്യൻ ഗ്രീൻ ചലഞ്ചിന്റെ ഭാഗമായാണ് പ്രകാശ്‌ രാജും തൃഷയും ചെടികള്‍ നട്ടത്. തൃഷ ഷെയര്‍ ചെയ്‍ത ഫോട്ടോകള്‍ ഇതോടു കൂടി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.


ചെന്നൈയിലെ തന്‍റെ വീട്ടുമുറ്റത്ത് ചെടികള്‍ നട്ട തൃഷ തന്‍റെ ആരാധകരോടും ഗ്രീൻ ഇന്ത്യ ചലഞ്ചില്‍ പങ്കാളികളാകാൻ പറഞ്ഞു. തൃഷ, സൂര്യ, മോഹൻലാല്‍ എന്നിവരെയാണ് പ്രകാശ്‌ രാജ് ചലഞ്ച് ചെയ്‍തത്. മകൻ വേദാന്തിനൊപ്പം തന്‍റെ ഫാം ഹൗസിലായിരുന്നു പ്രകാശ് രാജ് ചെടികള്‍ നട്ടത്.


പ്രകാശ്‌ രാജ്, തൃഷ എന്നിവരെ കൂടാതെ താരങ്ങളായ മഹേഷ് ബാബു,ശ്രുതി ഹാസൻ,നാഗാര്‍ജുന,സാമന്ത എന്നിങ്ങനെ നിരവധി താരങ്ങള്‍ ആണ് ഗ്രീന്‍ ചലഞ്ചുമായി മുന്നോട്ട് വന്നത്.


തെന്നിന്ത്യന്‍ താരങ്ങളെ കൂടാതെ നമ്മുടെ സ്വന്തം മലയാളി താരങ്ങളും പ്രകൃതിയുമായി ഇണങ്ങിചേരാന്‍ വന്നു കഴിഞ്ഞു.

പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്റെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്തത് നടി അനുപമ പരമേശ്വരൻ ആണ്. എന്റെ പുതിയ സുഹൃത്ത് കല്യാണിയെ പരിചയപ്പെടുവെന്ന് പറഞ്ഞാണ് അനുപമ പരമേശ്വരൻ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. കല്യാണി ബ്രസീലിയൻ മള്‍ബെറി ആണ്.


ഞങ്ങളുടെ പ്രദേശത്ത് കുറച്ച് ദിവസം മുമ്പ് 25 തൈകള്‍ നട്ടിരുന്നു. രണ്ട് എണ്ണം കരിഞ്ഞുപോയി. അത് സങ്കടകരമായി. ഇപ്പോള്‍ ഗ്രീൻ ചലഞ്ചിന്റെ ഭാഗമായതില്‍ വളരെ സന്തോഷമുണ്ട്. പക്ഷേ കുറച്ച് നിയന്ത്രണങ്ങള്‍ ആണ്( അതെ ഞങ്ങള്‍ കണ്ടെയ്‍ൻമെന്റ് സോണ്‍ ആണ്) ഇപ്പോള്‍ ഞങ്ങള്‍ക്ക് വീട്ടില്‍ കുറച്ച് സ്ഥലമേയുള്ളൂ. ഒരു തൈ മാത്രമേ നടാൻ കഴിഞ്ഞുള്ളൂവെന്നും അനുപമ പരമേശ്വരൻ പറഞ്ഞു.




South Indian actress Trisha has taken up the Green Challenge 'challenge' after Prakash Raj. Prakash Raj and Trisha planted the trees as part of the Indian Green Challenge

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall